Connect with us

”മനസ്സില്‍ നിന്നും അഹങ്കാരം കളഞ്ഞാല്‍ ജീവിതം നല്ല സുഖമായിത്തീരും…

Malayalam

”മനസ്സില്‍ നിന്നും അഹങ്കാരം കളഞ്ഞാല്‍ ജീവിതം നല്ല സുഖമായിത്തീരും…

”മനസ്സില്‍ നിന്നും അഹങ്കാരം കളഞ്ഞാല്‍ ജീവിതം നല്ല സുഖമായിത്തീരും…

സിനിമാ പ്രവർത്തകനും നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് കുറിപ്പുമായി എത്തിയിരിക്കുന്നു. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ചർച്ചയ്ക്ക് വഴി തെളിച്ചിരിക്കുന്നത്. മനസ്സ് വെച്ചാല്‍ പല തര്‍ക്കങ്ങളും നമുക്ക് ഒഴിവാക്കാമെന്നാണ് താരം കുറിപ്പിലൂടെ പറയുന്നത്.

പണ്ഡിറ്റിന്‌ടെ വചനങ്ങളും ബോധോദയങ്ങളും,മനസ്സ് വെച്ചാല്‍ പല തര്‍ക്കങ്ങളും (രാഷ്ട്രിയം,മതം,സിനിമ,etc)നമുക്ക് ഒഴിവാക്കാം,മനുഷ്യമനസ്സുകളെ അകറ്റുകയാണ് വാദപ്രതിവാദങ്ങള്‍ ഒട്ടുമിക്കപോഴും ചെയ്യുക.വിവരമുള്ളവര്‍ വാദിക്കുക തനിക്കു നിശ്ചയമുള്ള സത്യത്തിന്റെ ബലത്തിലായിരിക്കും,പക്ഷെ വിവരം കെട്ടവര്‍ യുക്തിരഹിതവും വികലവുമായ സ്വാഭിപ്രായം സ്ഥാപിക്കാനാകും ശ്രമിക്കുക..തര്‍ക്കം കൊണ്ടോ വാദപ്രതിവാദം കൊണ്ടോ മത്സരിച്ചു ആരുമായും മാനസികമായ് അകലരുതേ.അത് പിന്നെ ഒരിക്കലും ശരിയാക്കുവാൻ പറ്റാതാകും.കാലില്‍ നിന്നും മുള്ളു കളഞ്ഞാല്‍ നടക്കാന്‍ നല്ല സുഖമായിരിക്കും.മനസ്സില്‍ നിന്നും അഹങ്കാരം കളഞ്ഞാല്‍ ജീവിതം നല്ല സുഖമായിത്തീരും.നമ്മുടെ selfishness ആകും ഭൂരിഭാഗം പ്രശ്‌നങ്ങളുടേയും മൂല കാരണം.നടക്കുമ്പോള്‍ ഒരു കാല്‍ മുന്നിലും ഒരു കാല്‍ പിന്നാലും ആയിരിക്കും.എന്നാല്‍ മുന്നില്‍ വയ്ക്കുന്ന കാലിന് അഭിമാനമോ പിന്നില്‍ വയ്ക്കുന്ന കാലിന് അപമാനമോ ഉണ്ടാവുന്നില്ല.കാരണം അതിനറിയാം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കയാണെന്ന്.അടുത്ത നിമിഷത്തില്‍ മുന്നിലേതു പിന്നിലും പിന്നിലേതു മുന്നിലും ആവും.മാറുന്ന ഈ അവസ്ഥയെ ജീവിതം എന്നു പറയുന്നു.ജീവിതത്തില്‍ ആരെ നമുക്കു ലഭിക്കും?അതു സമയമാണ് പറയുന്നത്.ജീവിതത്തില്‍ താങ്കള്‍ ആരുമായി ചേരും?അത് നമ്മുടെ ഹൃദയമാണ് തീരുമാനിക്കുന്നത്.എന്നാല്‍ ജീവിതത്തില്‍ നിങ്ങള്‍ ആരുടെയെല്ലാം ഹൃദയത്തിലുണ്ടായിരിക്കും?ഇതു നമ്മുടെ വ്യവഹാരമാണ് (പെരുമാറ്റം,സംസ്‌കാരം) നിശ്ചയിക്കുന്നത്.(വാല് കഷ്ണം..തല്ലിപ്പഴുപ്പിച്ചാല്‍ മധുരം ഉണ്ടാവില്ല ഒന്നിനും…)

സിനിമയില്‍ പുതിയ ചുവടുവയ്പുമായി മംമ്ത മോഹന്‍ദാസ്….

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മംമ്ത മോഹന്‍ദാസ്. നടിയായി മാത്രമല്ല ഗായികയായും തിളങ്ങിയ മംമ്ത ഇപ്പോള്‍ പുതിയ ചുവടുവെപ്പ് നടത്തുകയാണ്. നിര്‍മാണ രംഗത്തേക്ക് ചുവടുവെക്കുന്ന താരം സുഹൃത്തും സംരംഭകനുമായ നോയല്‍ ബെന്നിനൊപ്പം ചേര്‍ന്നാണ് നിര്‍മ്മാണ രംഗത്തേക്കെത്തുന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ നീളുന്ന സിനിമാജീവിതത്തിന് ഇതോടു കൂടി തുടര്‍ച്ചയാകുകയാണെന്ന് മംമ്ത ഫേസ്ബുക്കില്‍ കുറിച്ചു.സിനിമാ ലോകത്തു നിന്നും തനിക്ക് ലഭിച്ച അംഗീകാരങ്ങള്‍ക്ക് ബദലായി സിനിമയ്ക്ക് വേണ്ടി തന്നെ തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണമെന്ന ആഗ്രഹമാണ് നിര്‍മ്മാതാവാകുന്നതിന് പിന്നിലെന്ന് മംമ്ത നേരത്തേ പറഞ്ഞിരുന്നു. ഈ സന്തോഷ വാര്‍ത്ത എല്ലാവരുമായി പങ്കിടുന്നതില്‍ വലിയ സന്തോഷമെന്നും തന്റെ തൊപ്പിയിലെ പുതിയ പൊന്‍തൂവലാണിതന്നും മംമ്ത കുറിച്ചു. മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പേരിലാണ് പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചിരിക്കുന്നത്. ഈ പ്രൊഡക്ഷന്‍ ഹൌസ് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

More in Malayalam

Trending

Recent

To Top