Malayalam
ആക്ഷൻ ഡയറക്ടര്‍ മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി
ആക്ഷൻ ഡയറക്ടര്‍ മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി
മലയാളത്തിലെ ആക്ഷൻ ഡയറക്ടര്‍ മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി. അഞ്‍ജലി മേനോൻ ആണ് വധു. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം നടന്നത്.
അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
സന്ദീപും അസിസ്റ്റന്‍റ് സ്റ്റണ്ട് ഡയറക്ടടറായി ഏതാനും സിനിമകളിൽ അച്ഛനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. വള്ളിക്കെട്ട്, ഗുണ്ട എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. 1981-ൽ ‘രണുവ വീരൻ’ എന്ന സിനിമയിൽ അഭിനയിച്ചായിരുന്നു ശശിധരൻ എന്ന ശശിയുടെ സിനിമാജീവിതം തുടങ്ങിയത്. മിക്ക സിനിമകളിലും ഗുണ്ടാ വേഷങ്ങളിലാണ് എത്തിയിരുന്നത്. 1993ൽ ‘ആയിരപ്പറ’ എന്ന സിനിമയിൽ സ്റ്റഡ് ഡയറക്ടറായിട്ടായിരുന്നു ശശിയുടെ തുടക്കം.
1996-ൽ ‘മാഫിയ’ എന്ന സിനിമയുടെ ആക്ഷൻ ഡയറക്ടറായതിനു ശേഷമാണ് മാഫിയ ശശി എന്ന് അറിയപ്പെട്ടുതുടങ്ങിയത്. തെന്നിന്ത്യൻ സിനിമകളടക്കം ആയിരത്തോളം സിനിമകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. ശ്രീദേവിയാണ് ഭാര്യ. സന്ധ്യയും സന്ദീപുമാണ് മക്കള്‍.
