Malayalam
മണിക്കുട്ടനൊപ്പം ജയിലിൽ പോവാൻ ആഗ്രഹിച്ച് സൂര്യ, ഒടുവിൽ ട്വിസ്റ്റ്.. ആ ഇടപെടൽ…. മണികുട്ടനൊപ്പം നിന്നെ തനിച്ച് വിടില്ലെന്ന് സോഷ്യൽ മീഡിയ
മണിക്കുട്ടനൊപ്പം ജയിലിൽ പോവാൻ ആഗ്രഹിച്ച് സൂര്യ, ഒടുവിൽ ട്വിസ്റ്റ്.. ആ ഇടപെടൽ…. മണികുട്ടനൊപ്പം നിന്നെ തനിച്ച് വിടില്ലെന്ന് സോഷ്യൽ മീഡിയ
വീക്കിലി ടാസ്‌ക് അവസാനിച്ചതോടെ മികച്ച പ്രകടനം നടത്തിയവരെയും ജയിലിലേക്ക് പോകാനുള്ളവരേയും കണ്ടെത്താനുള്ള ദിവസമായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ നടന്നത്. ഈ സീസണിലെ ഏറ്റവും അവസാനത്തെ ജയില്‍ ആണിതെന്ന കാര്യവും ബിഗ് ബോസ് ഓര്‍മ്മപ്പെടുത്തിയിരുന്നു. മികച്ച പ്രകടനം നടത്തിയതായി തിരഞ്ഞെടുക്കപ്പെട്ടത് നോബി, കിടിലം ഫിറോസ്, അനൂപ് എന്നിവരായിരുന്നു. നീതിമാന്‍ കോയിന്‍ കൈവശമുള്ളതിനാലായിരുന്നു നോബിയെ മികച്ച പെര്‍ഫോര്‍ ആയി ബിഗ് ബോസ് തിരഞ്ഞെടുത്തത്.
ഈ ആഴ്ച മണിക്കുട്ടനും സായി വിഷ്ണുവും ആയിരുന്നു ബിഗ് ബോസിലെ ജയിലേക്ക് പോയത്. ഇപ്പോൾ ഇതാ നേമിനേഷന്‍ നടക്കുന്ന സമയത്തുണ്ടായ സായിയുടെ ഇടപെടലിനെ സപ്പോര്‍ട്ട് ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. പെട്ടെന്നുള്ള തീരുമാനം വളരെ മികച്ചതായി മാറിയെന്നും എന്നാല്‍ നല്ല പ്രകടനം നടത്തിയിട്ടും മണിക്കുട്ടന് ജയിലില്‍ പോവേണ്ടി വന്നത് മോശമായി പോയെന്നും കമന്റുകള്‍ നിറയുകയാണ്.
സൂര്യ, മണിക്കുട്ടന്‍, സായി വിഷ്ണു എന്നിങ്ങനെ മൂന്ന് പേര്‍ ഒരുമിച്ചാണ് ജയിലില്‍ നോമിനേഷനില്‍ എത്തിയത്. മൂവര്‍ക്കും നാല് വോട്ട് വീതം വന്നിരുന്നു. 3 പേര്‍ ഒന്നിച്ച് പോകാന്‍ പറ്റില്ലെന്ന് വന്നതോടെ സായി തന്റെ നിലപാട് മാറ്റി. ആദ്യം റിതുവിനെയും സൂര്യയെയും നോമിനേറ്റ് ചെയ്‌തെങ്കിലും അത് മാറ്റി റിതു മണിക്കുട്ടന്‍ എന്നാക്കി. ഇതോടെ സൂര്യ ജയിലില്‍ നിന്ന് രക്ഷപ്പെടുകയും സായിയും മണിക്കുട്ടനും ജയിലേക്ക് പോവുകയും ചെയ്തു. സായി പെട്ടെന്ന് തീരുമാനം മാറ്റിയില്ലായിരുന്നെങ്കില്‍ സൂര്യയും മണിക്കുട്ടനും ഒരുമിച്ച് ജയിലില്‍ പോവേണ്ടി വരുമായിരുന്നു.
സായിയുടെ ഇടപെടലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നോമിനേഷനില്‍ വന്നപ്പോള്‍ സന്തോഷിച്ച സൂര്യ പെട്ടെന്ന് നിരാശയിലായി പോയി. മണിക്കുട്ടന്‍ ഉണ്ടെന്നു അറിഞ്ഞപ്പോള്‍ ബാലാമണി ജയിലില്‍ പോകാന്‍ ചാടി എണീറ്റ് വന്നു. രണ്ടാമത് സായി അത് പൊളിച്ചപ്പോള്‍ മണിക്കുട്ടന്റെ മുഖത്തെ ചിരിയും ബാലാമണിയുടെ മുഖത്തെ നിരാശയും ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. സൂര്യയും മണിക്കുട്ടനും ജയിലില്‍ ആയാല്‍ അതോടെ മണി വീണ്ടും വിഷാദത്തിലായേനെ. തുടങ്ങി നിരവധി കമന്റുകളാണ് പുറത്ത് വരുന്നത്.
അതേ സമയം ജയിലില്‍ പോയെങ്കിലും വളരെ കുറച്ച് സമയത്തിനുള്ളില്‍ മണിക്കുട്ടനും സായിയ്ക്കും പുറത്തിറങ്ങാന്‍ സാധിച്ചിരുന്നു. അനൂപിന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് ഇരുവരെയും പുറത്തിറക്കാനുള്ള നിര്‍ദ്ദേശം ബിഗ് ബോസ് നല്‍കിയത്. അങ്ങനെ ഈ സീസണിലെ അവസാന ജയില്‍ ജീവിതവും ഇവിടെ തീര്‍ന്നു എന്നാണ് അറിയുന്നത്. അടുത്ത ദിവസങ്ങളില്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്കുള്ള മത്സരങ്ങളായിരിക്കും കാണാന്‍ സാധിക്കുക.
