Malayalam
പുറത്ത് പോകണമെന്ന് തോന്നുന്നുണ്ടോ? ലാലേട്ടന്റെ ആ ഒരൊറ്റ ചോദ്യം, അടുത്ത അടവുമായി സൂര്യ! സംഭവിച്ചത് കണ്ടോ?
പുറത്ത് പോകണമെന്ന് തോന്നുന്നുണ്ടോ? ലാലേട്ടന്റെ ആ ഒരൊറ്റ ചോദ്യം, അടുത്ത അടവുമായി സൂര്യ! സംഭവിച്ചത് കണ്ടോ?
18 മത്സരാര്‍ഥികള്‍ ഉണ്ടായിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിൽ ഇപ്പോൾ ഒന്‍പത് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഷോ അവസാന ഘട്ടത്തോട് അടുത്തിരിക്കുകയാണ്.
മാനസികപ്രയാസം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ ഒരിക്കലെങ്കിലും, ഷോയില്‍ നിന്ന് പുറത്തേക്ക് പോകണമെന്ന് പറയാത്ത മത്സരാര്‍ഥികള്‍ കുറവായിരിക്കും. ഏറ്റവുമൊടുവില്‍ അങ്ങനെ ഒരാവശ്യം ബിഗ് ബോസിനു മുന്നില്‍ വച്ചത് സൂര്യ ആയിരുന്നു.
ഇത്തവണത്തെ വീക്കിലി ടാസ്‍ക് ആയിരുന്ന ‘ഭാര്‍ഗ്ഗവീനിലയം’ അവസാനിച്ച ഇന്നലെയാണ് സൂര്യ കരഞ്ഞുകൊണ്ട് ബിഗ് ബോസിനോട് ഈ ആവശ്യം ഉന്നയിച്ചത്. ടാസ്‍കില്‍ പൊലീസ് വേഷത്തിലെത്തിയ തന്നെ വിഷമിപ്പിക്കുന്ന രീതിയില്‍ പല മത്സരാര്‍ഥികളും പെരുമാറിയെന്നും ഇനി ഇവിടെ തുടരാന്‍ പറ്റില്ലെന്നും സൂര്യ പറഞ്ഞു. കണ്‍ഫെഷന്‍ റൂമിലേക്ക് ബിഗ് ബോസിനോട് അപേക്ഷിച്ച സൂര്യയെ അവിടേക്ക് വിളിപ്പിച്ചു. എന്താണ് കാര്യമെന്ന് ചോദിച്ച ബിഗ് ബോസിനോട് സൂര്യ തന്‍റെ ആവശ്യം ആവര്‍ത്തിച്ചു. എന്നാൽ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇക്കാര്യം സൂര്യയോട് ചോദിച്ചു.
ഇതിന് പിന്നാലെ സൂര്യ പറഞ്ഞത് ഇങ്ങനെയായിരുന്നു
ഞാന്‍ എന്തു പറഞ്ഞാലും അത് അബദ്ധമായിട്ട് മാറുകയാണ്. എന്‍റെ നാവിന്‍റെ പ്രശ്‍നമാണോ എന്ന് അറിയില്ല. പക്ഷേ ഇടയ്ക്കൊക്കെ മടുത്തുപോകുന്നു. കഴിഞ്ഞ തവണ വിഷമം വന്നപ്പോള്‍ പോലും ഞാന്‍ ബാത്ത്റൂമിലേക്ക് ഓടിപ്പോയിട്ടാണ് കരഞ്ഞത്. കാരണം ക്യാമറയുടെ മുന്നില്‍ വല്ലതും നിന്നു കരഞ്ഞാല്‍ ഇനി സ്ട്രാറ്റജി ആണെന്ന് പറയുന്നത് കേള്‍ക്കേണ്ടിവരും.
ശരിയ്ക്കും സൂര്യയ്ക്ക് വീട്ടില്‍ പോകണോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ തുടര്‍ചോദ്യം. ഒരു നിമിഷം അങ്ങനെ തോന്നിയെന്ന് സൂര്യ പറഞ്ഞു. പോകണമെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അറിയില്ല എന്ന് മറുപടി. ബിഗ് ബോസിനോട് വന്നു സംസാരിച്ചു. അതുകൊണ്ട് ചോദിച്ചതാണെന്ന് മോഹന്‍ലാല്‍. താന്‍ ഉദ്ദേശിക്കുന്നതു പോലെയല്ല പുറത്തേക്ക് വരുന്നതെന്നും അത് മനസിലാക്കപ്പെടുന്നത് വേറെ രീതിയിലാണെന്ന് സൂര്യ പറയുന്നു.
നമ്മള്‍ ഉദ്ദേശിക്കുന്നതുപോലെ എല്ലാ കാര്യങ്ങളും ജീവിതത്തില്‍ സംഭവിച്ചാല്‍ എന്തു രസമാണ്? നമ്മുടെ ഉദ്ദേശമാണ്. അത് മറ്റുള്ളവര്‍ക്ക് വേറെ തരത്തില്‍ തോന്നാം. ഇനി വളരെ കുറച്ച് ദിവസങ്ങളേ ഉള്ളൂ. കരയാതെയിരുന്നാല്‍ നല്ലതെന്ന് മോഹന്‍ലാല്‍ പറയുകയായിരുന്നു
അതേസമയം സൂര്യ ഇത്തവണ ജയില്‍ നോമിനേഷനില്‍ നിന്നും രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. സൂര്യ, മണിക്കുട്ടന്‍, സായ് വിഷ്ണു എന്നിവര്‍ക്കായിരുന്നു കൂടുതല്‍ വോട്ട് കിട്ടിയത്. മൂന്ന് പേര്‍ക്കും നാല് വോട്ട് കിട്ടി. എന്നാല്‍ സായ് വിഷ്ണു തന്റെ വോട്ടില്‍ അവസാനം മാറ്റം വരുത്തി. സൂര്യയ്ക്ക് നല്‍കിയ വോട്ട് പിന്‍വലിച്ച ശേഷം മണിക്കുട്ടനാണ് സായ് വോട്ട് നല്‍കിയത്. ഇതോടെ സൂര്യ രക്ഷപ്പെടുകയും സായ് വിഷ്ണുവും മണിക്കുട്ടനും ജയിലിലേക്ക് പോവുകയും ചെയ്തു.
