Malayalam
ജീവിതം തന്ന ഏറ്റവും വലിയ സമ്മാനം; ഭാര്യ രാധികയ്ക്ക് പിറന്നാള്‍ ആശംസിച്ച് സുരേഷ് ഗോപി
ജീവിതം തന്ന ഏറ്റവും വലിയ സമ്മാനം; ഭാര്യ രാധികയ്ക്ക് പിറന്നാള്‍ ആശംസിച്ച് സുരേഷ് ഗോപി
മലയാള സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ ഇടം നേടിയെടുത്ത നായകനാണ് സുരേഷ് ഗോപി. സിനിമാ ജീവിതത്തിനും രാഷ്ട്രീയ ജീവിതത്തിനുമൊപ്പം കുടുംബബന്ധത്തിനും പ്രാധാന്യം കൊടുക്കുന്ന സുരേഷ് ഗോപിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.
എന്റെ പ്രണയമേ, നീ തന്നെയാണ് ജീവിതം എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം,’ ഭാര്യ രാധികയ്ക്ക് പിറന്നാള്‍ ആശംസിച്ച് കൊണ്ട് നടന്‍ സുരേഷ് ഗോപി കുറിച്ച വാക്കുകളാണിത് . ഒപ്പം ഒരു ചിത്രവും പങ്കു വച്ചിട്ടുണ്ട്. സുരേഷ്, രാധിക എന്നിവര്‍ അവരുടെ വളര്‍ത്ത്നായയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുള്ളത്.
ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമാണ് രാധിക. ഇവരുടെ മൂത്ത മകൾ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോൾ ഒരു കാര്‍ അപകടത്തിൽ മരിച്ചു. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കൾ.
‘മുദ്ദുഗൗ’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഇവരുടെ മൂത്ത മകൻ ഗോകുൽ ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും ബിജെപിക്ക് വേണ്ടി മത്സരിച്ച സുരേഷ് ഗോപി പരാജയപ്പെട്ടിരുന്നു.
1965-ൽ ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസ്സുള്ളപ്പോൾ ബാലതാരമായാണ് സുരേഷ് ഗോപി വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. പിന്നീട് 1980 കളിൽ ആണ് അദ്ദേഹം മലയാളം സിനിമകളിൽ മുഖം കാണിച്ചു തുടങ്ങിയത്.
1986 ൽ മോഹൻലാൽ നായകനായ രാജാവിൻറെ മകൻ എന്ന സിനിമയിലെ വില്ലനായി വന്ന സുരേഷ് ഗോപി ജന ശ്രദ്ധ നേടി. പിന്നീട് ചെറിയതും വലിയതുമായ നിരവധി വേഷങ്ങളാണ് അദ്ദേഹത്തെ തേടി എത്തിയത്.
about suresh gopi
