Malayalam
ഭാർഗവീനിലയത്തിൽ ഒളിഞ്ഞിരിക്കുന്ന ആ രഹസ്യ ടാർഗെറ്റിങ് ; ജയിലിലേക്ക് വീണ്ടും റിതുവും സൂര്യയും !
ഭാർഗവീനിലയത്തിൽ ഒളിഞ്ഞിരിക്കുന്ന ആ രഹസ്യ ടാർഗെറ്റിങ് ; ജയിലിലേക്ക് വീണ്ടും റിതുവും സൂര്യയും !
ബിഗ് ബോസ് സീസൺ ത്രീ ഇപ്പോൾ രസകരമായി മുന്നോട്ട് പോകുകയാണ്. ഭാർഗവീനിലയം എന്ന വീക്കിലി ടാസ്കാണ് ഇപ്പോൾ മത്സരാർത്ഥികൾ തകർത്ത് കൗണ്ടർ അടിച്ച് ആഘോഷമാക്കുന്നത്. ഷോ അവസാനത്തേക്ക് അടുക്കുമ്പോൾ കുറെ കൂടി മത്സരബുദ്ധി പ്രയോഗിക്കാൻ പാകത്തിനുള്ള ഒരു ടാസ്ക് കൊടുക്കാമായിരുന്നു എന്നാണ് പൊതുവെ സോഷ്യൽ മീഡിയയിൽ നിറയുന്ന പോസ്റ്റുകളും കമന്റുകളും.
അതേസമയം ബിഗ് ബോസ് വീടിനകത്ത് നമ്മൾ കാണുന്ന രസകരമായ ടാസ്കിനിടയിൽ ഒരു ചെറിയ ഗെയിം പ്ലാൻ നടക്കുന്നുണ്ട്. കഴിഞ്ഞ ടാസ്ക്, അതായത് നാണയപെരുമ മുതൽ നമ്മൾ വ്യക്തമായി കണ്ട ഒരു കാര്യം റിതുവിനെയും സൂര്യയെയും മറ്റുള്ളവരെല്ലാം ടാർജറ്റ് ചെയ്യുന്നു എന്നുള്ളതാണ്..
അന്ന് ഒരുപാട് പ്രയത്നിച്ചെങ്കിലും രണ്ടാളെയും ജയിലിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. അന്ന് ഈ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ആ ടാസ്ക് കഴിയുന്നതോടെ ആ ഗെയിം സ്ട്രാറ്റജിയും കഴിയുമെന്ന് കരുതി. എന്നാൽ, ഈ ആഴ്ചയും മറ്റുള്ളവർ കൂടുതൽ ടാർഗറ്റ് ചെയ്യുന്നത് റിതുവിനെയാണ് .
സ്ക്രീൻ സ്പേസ് കിട്ടാതിരിക്കാൻ വേണ്ടി റിതു പറയുന്ന പലതും അവിടെ പലരും നിസ്സാരവൽക്കരിക്കുന്നുണ്ട്. പിന്നെ ഭാർഗ്ഗവീനിലയത്തിന്റെ ആദ്യ എപ്പിസോഡിൽ ഋതുവിനും സൂര്യയ്ക്കും പെർഫോം ചെയ്യാൻ കിട്ടിയിരുന്നില്ല എന്നതും അവിടെ അവർക്ക് ബ്ലാക്ക് മാർക്ക് വീഴാൻ കാരണമാകും. അതിലവർ നല്ലതുപോലെ ടെൻഷൻ ആകുന്നുമുണ്ട്. അതോടൊപ്പം രണ്ടുപേരും ഇത്തവണ നോമിനേഷനിലും ഉണ്ട്. അപ്പോൾ സ്ക്രീൻ സ്പേസ് കിട്ടാത്തതിൽ അവർ ഭയക്കുന്നുമുണ്ട്.
കഴിഞ്ഞ ടാസ്കിൽ നന്നായി പെർഫോം ചെയ്തെങ്കിലും നമ്മളെയാണ് ജയിലിലേക്ക് നോമിനേറ്റ് ചെയ്യുകയുണ്ടായത് . അങ്ങനെയാണന്നുണ്ടെങ്കിൽ ഇപ്രാവശ്യവും അവർ ഇവിടെ കളിക്കുന്നത് ഗെയിം ആണ് . നമ്മൾ വെറും ടാസ്ക് മാത്രമാണ് ഫോക്കസ് ചെയ്യുന്നത്.എന്നൊക്കെയാണ് റിതു പറയുന്നത്.
റിതു പറഞ്ഞതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? അതായത് അത്തരമൊരു ടാർഗെറ്റിങ് ഈ ടാസ്കിൽ ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഋതുവും സൂര്യയും തന്നയാകുമോ ഈ പ്രാവശ്യവും ജയിലിലേക്ക് പോകാൻ പോകുന്നത്.
ഈ ചോദ്യങ്ങളൊക്കെ അനഗ്നെ ആവർത്തിക്കുമ്പോൾ കിടിലം ഫിറോസ് പറഞ്ഞ കാര്യമാണ് ശ്രദ്ധിക്കപ്പെട്ടത്. നിങ്ങൾ ഈ ടാസ്ക് മിസ് ലീഡ് ചെയ്തിട്ടുണ്ട്. നിങ്ങളാണ് കൊലയാളികൾ എന്ന രീതിയിൽ മിസ് ലീഡ് ചെയ്തു എന്ന് പറയുന്നുണ്ട്.
ഇനി ഇന്നലത്തെ എപ്പിസോഡിൽ ഈ പേടിയൊക്കെ കൊണ്ടാവാം ബിഗ് ബോസ് അവർക്ക് നന്നായി പെർഫോം ചെയ്യാൻ ഒരവസരം കൊടുക്കുന്നുണ്ട്. ഇന്നലെ അവർക്ക് വലിയ റോൾ ഒന്നുമില്ലായിരുന്നെങ്കിലും കൊലയാളി ആരാണെന്ന് അന്യൂഷിച്ചു നടന്നിരുന്നു. അതോടൊപ്പം കുറെ പ്രെഡിക്ഷൻസും നടത്തയിരുന്നു. പക്ഷെ പറയാതിരിക്കാൻ പറ്റില്ല.. പ്രെഡിക്ഷൻസ് ഒക്കെ കൊമേഡിയയിരുന്നു.
റിതു പറയുന്നു കൊലയാളി റംസാൻ അല്ല എന്ന് , സൂര്യ പറയുന്നു.. കൊലയാളി മണിക്കുട്ടൻ അല്ല എന്ന് .. എന്നാൽ ഇവർ രണ്ടാളും തന്നെയാണ് യഥാർത്ഥ കൊലയാളികൾ. ഏതായാലും റിതു ഇപ്പോൾ പോലീസ് ഇൻസ്പെക്റ്ററും സൂര്യ കോൺസ്റ്റബിളുമാണ്. ഇനിയുള്ള പെര്ഫോമെൻസ് വളരെ ശ്രദ്ധയോടെ നോക്കേണ്ടതാണ്. കാരണം… ഇനി പെർഫോം ചെയ്തിട്ട് ജയിലേക്ക് പോകേണ്ടി വരുമോ എന്ന് നോക്കാമല്ലോ?
about bigg boss
