Malayalam
വൈ സൊ സീരിയസ് ; ജോക്കറിന് രണ്ടാം ഭാഗം ….?
വൈ സൊ സീരിയസ് ; ജോക്കറിന് രണ്ടാം ഭാഗം ….?
ടോഡ് ഫിലിപ്സ് നിര്‍മിച്ചു സംവിധാനം നിർവഹിച്ച ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗത്തിനായുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായിട്ടുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജാക്വിന്‍ ഫീനിക്സ് ജോക്കറായി പകര്‍ന്നാടിയ ചിത്രം ഒക്ടോബര്‍ 2019 നാണ് പുറത്തിറങ്ങിയത്.
കോടിക്കണക്കിന് ഡോളര്‍ ലോകമെമ്പാടും നിന്നും വാരിക്കൂട്ടിയ ചിത്രം ജാക്വിനു മികച്ച നടനുള്ള അക്കാദമി അവാര്‍ഡും നേടി കൊടുത്തു. രണ്ടാം ഭാഗത്തിനായുള്ള തുറന്ന സാധ്യതകള്‍ മുന്നോട്ടു വെച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിച്ചത്.
മലയാളികൾ ഉൾപ്പടെ നിരവധി ആരാധകരുള്ള സീരീസിന്റെ ആദ്യ ഭാഗത്തില്‍ ജോക്കറിന്റെ വിശദമായ ഭൂതകാല ജീവിതവും മാനസിക അവസ്ഥകളും കാണിച്ച ചിത്രത്തില്‍ രണ്ടാം ഭാഗത്തില്‍ കൂടുതല്‍ ദുരൂഹതകളാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് . ആര്‍തറും സോഫിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള കഥകളും രണ്ടാം ഭാഗത്തിനായി വന്നേക്കും എന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.
ബാറ്റ്മാന് ആയ ബ്രൂസ് വെയ്നിനെ ചെറുപ്പത്തില്‍ കാണുന്ന ഭാഗവും തുടര്‍ച്ചക്കുള്ള സാധ്യതകള്‍ മുന്നോട്ടു വെക്കുന്നു .ബോക്സ് ഓഫീസില്‍ വമ്പന്‍ ഹിറ്റ് ആയ ചിത്രത്തിന് തുടര്‍ച്ച ഒരുക്കാനും ഫീനിക്സിന്റെ കൂടെ വീണ്ടും ജോലി ചെയ്യാന്‍ താല്പര്യം ഉണ്ടെന്നും ടോഡ് പറഞ്ഞിരുന്നു.
കോമാളിയായി ജോലി ചെയ്യുന്ന ആര്‍തര്‍ എന്ന വ്യക്തി ജോലി നഷ്ടപെട്ടതിനു ശേഷം മരുന്നിനും മറ്റും മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഭ്രാന്തമായ മാനസിക അവസ്ഥയിലേക്ക് പോകുന്നതായിരുന്നു ജോക്കറിന്റെ ഇതിവൃത്തം. ജാക്വിന്‍ ഫീനിക്സ്, റോബര്‍ട്ട് ഡിനീറോ, സാസി ബീറ്റ്സ്, ബില്‍ കാമ്പ്, ബ്രെറ്റ് കുല്ലെന്, ജോഷ് പൈസ് തുടങ്ങിയവരാണ് ഒന്നാം ഭാഗത്തില്‍ ഉണ്ടായത്. ജോക്കറിന്റെ ഉദ്ധരണികൾക്ക് ഏറെ ആരാധകരാണുള്ളത്.
about joker
