നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെതിന് പിന്നാലെ പ്രതികരണവുമായി നടന് സുരേഷ് ഗോപി. ഏതൊരു മത്സരവും ഒരു പാഠമാണെന്നും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകുമെന്നും സുരേഷ് ഗോപി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
‘തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നല്കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി! നല്‍കാത്തവര്‍ക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്കുന്നു. എല്ലാവരോടും സ്നേഹം മാത്രം.’-സുരേഷ് ഗോപി പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി തൃശൂരില്‍ നിന്ന് ജനവിധി തേടിയ സുരേഷ് ഗോപി ശക്തമായ ത്രികോണ പോരാട്ടത്തിനൊടുവില്‍ മൂന്നാംസ്ഥാനത്താവുകയായിരുന്നു.
അതെ സമയം തന്നെ സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെ ഒമര്‍ ലുലു നൽകിയ കമന്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് സുരേഷേട്ടന് അടുത്ത തവണ സ്വതന്ത്രനായി മല്‍സരിക്കൂ തൃശ്ശൂര്‍ ഞങ്ങള്‍ തരും Love u sureshetta’, എന്നായിരുന്നു ഒമറിന്റെ കമന്റ്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...