Malayalam
ആത്മപ്രകാശനത്തിന്റെ ഉപാധി; സനൂപ് കുമാറിന്റെ വൈറല്‍ വീഡിയോയെ കുറിച്ച് മഞ്ജു വാര്യര്‍
ആത്മപ്രകാശനത്തിന്റെ ഉപാധി; സനൂപ് കുമാറിന്റെ വൈറല്‍ വീഡിയോയെ കുറിച്ച് മഞ്ജു വാര്യര്‍
ഇപ്പോൾ റാസ്പുടിൻ സോങ്ങിന്റെ കാലമാണ്. ഇതിനിടയിൽ ലോക നൃത്ത ദിനമായ ഏപ്രില്‍ 29ഉം കൂടി എത്തിയതോടെ ആഘോഷത്തിൽ കൂടുതലും റാസ്പുടിൻ സോങ്ങും നവീന്റെയും ജാനകിയുടെയും സ്റ്റെപ്പുകളുമായി. ഇതിനിടയിൽ വ്യത്യസ്തമായ മറ്റൊരു സ്റ്റെപ്പുമായി സനൂപ് കുമാർ എന്നൊരു കലാകാരനും എത്തിയിരുന്നു. അതും കാണികളിൽ മറ്റൊരു തിരയിളക്കം സൃഷ്ട്ടിച്ചു.
ഇപ്പോഴിതാ ലോക നൃത്ത ദിനം ആഘോഷിക്കുമ്പോള്‍ വൈറല്‍ ഡാന്‍സിനെക്കുറിച്ച് പ്രതികരണവുമായി നടി മഞ്ജു വാര്യര്‍ രംഗത്തെത്തിയിരിക്കുകയാണ് . സനൂപ് കുമാറിന്റെ റാസ്പുടിന് ഡാന്‍സിനെക്കുറിച്ചാണ് മാതൃഭൂമി പത്രത്തിന് നല്കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പ്രതികരിച്ചത്.
കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല സനൂപ് കുമാറിന്റെ ഡാന്‍സിനെ കാണേണ്ടതെന്നും ആത്മപ്രകാശനത്തിന്റെ ഉപാധിയാണ് അതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. മദ്യപിക്കാതെയായിരുന്നു പ്രകടനമെന്നതിലുണ്ട് സനൂപിന്റ മികവെന്നും പ്രൊഫഷണല്‍ ഡാന്‍സറായ ആ യുവാവിന്റെ വാക്കുകളില്‍ തന്നെയുണ്ടായിരുന്നു നൃത്തത്തോടുള്ള ആത്മാര്‍ത്ഥതയെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
റാസ്പുടിന് സോങ്ങിന് ആദ്യം നൃത്തച്ചുവടുകളുമായെത്തി വൈറല്‍ ആയി മാറിയ ജാനകിയുടെയും നവീനിന്റെയും നൃത്തത്തെക്കുറിച്ചും മഞ്ജു വാര്യര്‍ പറഞ്ഞു. ആശുപത്രിമുറിയിലെ രക്തസമ്മര്‍ദ്ദം കൂട്ടുന്ന ജോലിയില്‍ നിന്ന് പുറത്തേക്കുവന്നപ്പോള്‍ ജാനകിക്കും നവീനും തോന്നിയത് നൃത്തം ചെയ്യാനാണെന്നും അവര്‍ സ്വയം ചിട്ടപ്പെടുത്തിയ രീതിയില്‍ ചുവടുവെച്ചപ്പോള്‍ ലോകം കൈയടിച്ചെന്നും മഞ്ജു പറയുന്നു.
കൊവിഡ് മൂലം വരും ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ വന്നാലും വന്നില്ലെങ്കിലും ജീവിതം കൂടുതല്‍ വരണ്ടു പോവുന്ന അവസരങ്ങളില്‍ മരവിച്ചു പോവാതിരിക്കാന്‍ നൃത്തത്തെ കൂട്ടുപിടിക്കാവുന്നതാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
about manju warrior
