Social Media
ഗൗണില്‍ അതീവ സുന്ദരിയായി മീനാക്ഷി; ചിരി മഞ്ജുവിനെപോലെ തന്നെയെന്ന് ആരാധകർ; ചിത്രം വൈറലാകുന്നു
ഗൗണില്‍ അതീവ സുന്ദരിയായി മീനാക്ഷി; ചിരി മഞ്ജുവിനെപോലെ തന്നെയെന്ന് ആരാധകർ; ചിത്രം വൈറലാകുന്നു
ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയുടെ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. അടുത്തിടെയായിരുന്നു മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവായത്. ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് സജീവമാണ് താരപുത്രി.
ഇപ്പോൾ ഇതാ ഗൗണില്‍ അതീവ സുന്ദരിയായുള്ള മീനാക്ഷിയുടെ ക്യൂട്ട് ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചുന്ദരിക്കുട്ടിയാണെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ ശ്രദ്ധേയമായി മാറിയത്.
മീനാക്ഷിയുടെ ചിരി അമ്മയെപ്പോലെ തന്നെയുണ്ടെന്നുള്ള കമന്റുകളുമായും ആരാധകരെത്തിയിരുന്നു. മഞ്ജു വാര്യരുടെ സ്‌റ്റൈലിഷ് മേക്കോവര്‍ അനുകരിക്കാനുള്ള ശ്രമത്തിലാണോ മകളെന്നുള്ള ചോദ്യങ്ങളും ചിത്രത്തിന് കീഴിലുണ്ട്. സ്‌കര്‍ട്ടും ടോപ്പുമണിഞ്ഞുള്ള മഞ്ജു വാര്യരുടെ ചിത്രം അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മയുടെ ഫോട്ടോകോപ്പിയാണ് മകളെന്നായിരുന്നു നേരത്തെ ആരാധകര്‍ മീനൂട്ടയോട് പറഞ്ഞത്.
മാതാപിതാക്കളുടെ വഴിയെ മകളും സിനിമയില്‍ അരങ്ങേറുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. ഡോക്ടറാവാനാണ് മകള്‍ക്ക് ആഗ്രഹമെന്നും ആ ലക്ഷ്യം നിറവേറ്റാനുള്ള ശ്രമങ്ങളിലാണെന്നും ദിലീപ് പറഞ്ഞിരുന്നു. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് മീനാക്ഷി.
വിഷു ദിനത്തിൽ സാരിയണിഞ്ഞെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിഷുക്കണിയായാണ് ഈ ചിത്രത്തെ കാണുന്നതെന്നായിരുന്നു സുഹൃത്തുക്കള്‍ കമന്റിട്ടത്. കേരളീയ വേഷത്തിലായിരുന്നു അന്ന് മീനാക്ഷി എത്തിയത്.
