കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാവുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും കൊവിഡ് പ്രതിദിന കണക്കുകള്‍ ഇരുപത്തി അയ്യായിരം കടന്നിരിക്കുകയാണ്.
വീണ്ടും പരിപൂര്‍ണ്ണ ലോക്ഡൗണിലേക്ക് തിരികെ പോകാന്‍ കഴിയില്ല. അതിനാല്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നടന് മനോജ് കെ ജയന്. തന്റെ ഫേസ്ബുക്കിലാണ് സീനിയേഴ്സ് എന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് താരം ഇക്കാര്യം പറഞ്ഞത്.
”ലോക്ഡൗണ്‍ സമാനമായ രണ്ടു ദിവസങ്ങള്‍ ഇന്നും, നാളെയും. ഒരു പരിപൂര്‍ണ്ണ ലോക്ക്ഡൗണ്‍ നമുക്കിനി ചിന്തിക്കാനെ വയ്യ. എല്ലാം നല്ലതിനു വേണ്ടിയാണെന്ന് കരുതി എല്ലാവരും സഹകരിക്കുക. സൂക്ഷിക്കുക. ശ്രദ്ധിക്കുക. നല്ലതു മാത്രം സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ. ശുഭദിനം” എന്നാണ് നടന് കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 26,685 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായത്. കോഴിക്കോടും എറണാകുളത്തും 3000ലധികം പേര് രോഗബാധിതരായി. 25 പേരുടെ മരണങ്ങളാണ് കഴിഞ്ഞ ദിവസം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 5080 ആയി.
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...