Malayalam
ഭര്‍ത്താവ് വേറൊരു കല്യാണം കഴിച്ച് മക്കളെയും കൊണ്ട് ജീവിക്കുന്നു; ഇപ്പോള്‍ എനിക്കൊരു ജീവിതം വേണമെന്ന് തോന്നി,അതില്‍ എന്താണ് ഇത്ര തെറ്റ്
ഭര്‍ത്താവ് വേറൊരു കല്യാണം കഴിച്ച് മക്കളെയും കൊണ്ട് ജീവിക്കുന്നു; ഇപ്പോള്‍ എനിക്കൊരു ജീവിതം വേണമെന്ന് തോന്നി,അതില്‍ എന്താണ് ഇത്ര തെറ്റ്
ബിഗ് ബോസ് താരം ദയ അശ്വതി അടുത്തിടെയാണ് രണ്ടാമതും വിവാഹിതയായത്. ഭര്‍ത്താവിനൊപ്പം നില്ക്കുന്ന പുത്തന്‍ ചിത്രങ്ങളുമായി വന്നതോടെയാണ് ദയയുടെ വിവാഹം കഴിഞ്ഞെന്ന കാര്യം പുറംലോകം അറിയുന്നത്. ഇതോടെ ആശംസകള്‍ അറിയിച്ച് ആരാധകരും എത്തി.
വിവാഹശേഷമുള്ളത് പോലെ സിന്ദൂരം തൊട്ട് ഭര്‍ത്താവിനൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ വന്നത്. താന്‍ വിവാഹിതയായെന്ന് സൂചിപ്പിച്ച് സ്റ്റാറ്റസും മാറ്റിയിരുന്നു. അതേ സമയം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ദയ വ്യക്തമാക്കിയിട്ടില്ലായിരുന്നു .
സോഷ്യല്‍ മീഡിയ വഴി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് ദയയിപ്പോള്‍. ഫേസ്ബുക്കില്‍ ലൈവിലെത്തിയാണ് വിവാഹത്തെ കുറിച്ച് ദയ അച്ചു പറയുന്നത്.
എന്റെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്. നിങ്ങളാരുമല്ല. എന്റെ കഷ്ടപാടുകള്‍ പറഞ്ഞ് ഞാന്‍ ആരുടെ മുന്നിലും കൈനീട്ടി ചെന്നിട്ടില്ല. ബിഗ് ബോസില്‍ പങ്കെടുത്തപ്പോള്‍ എന്റെ ജീവിത അനുഭവത്തെ കുറിച്ചും പറയാന്‍ പറഞ്ഞിരുന്നു. അവിടെ എന്റെ ആഗ്രഹങ്ങളും ജീവിതത്തെ കുറിച്ചുമൊക്കെ ഞാന്‍ പറയുകയും ചെയ്തു.
പതിനാറാമത്തെ വയസില്‍ വിവാഹം കഴിഞ്ഞു. എനിക്ക് രണ്ട് മക്കളുണ്ട്. അവര്‍ തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇതുവരെ മറ്റൊരു വിവാഹം കഴിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞിരുന്നു. അതിനൊപ്പം ഇനി ഞാന്‍ വിവാഹം കഴിക്കില്ല എന്നൊന്നും അവിടെ പറഞ്ഞിട്ടില്ല.
രജിത് സാറുമായി ചില തമാശകള്‍ ഒക്കെ ഉണ്ടായി എന്നുള്ളത് ശരിയാണ്. പക്ഷേ ഞാന്‍ ആരുടെ കൂടെ എപ്പോള്‍ താമസിക്കണമെന്ന് തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്. പക്ഷേ പുതിയ ഫോട്ടോസ് കണ്ടതോടെ മനസിന് വേദന ഉണ്ടാക്കുന്ന പല കമന്റുകളുമാണ് വരുന്നത്. മക്കളെ കുറിച്ചോര്‍ക്കണം, സ്വന്തം സുഖം തേടി പോവരുത് എന്നിങ്ങനെയൊക്കെ പറയുന്നവരുണ്ട്. ഈ പറയുന്നവരില്‍ ആരെങ്കിലും എനിക്ക് ചിലവിന് കൊണ്ട് തരുന്നുണ്ടോ എന്ന് ദയ തിരിച്ച് ചോദിക്കുന്നു. എന്നെ വിഷമിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പക്ഷേ തളര്‍ത്താന്‍ പറ്റില്ല.
ആണിനായാലും പെണ്ണിനായാലും അവളുടെ സ്വതന്ത്ര്യമാണ് അവളുടെ ജീവിതം. 22 വയസ് മുതല്‍ ഞാന്‍ ഒറ്റയ്ക്ക് നിന്നാണ് ജീവിച്ചത്. ഇപ്പോള്‍ 37 വയസായി. ഈ കാലയളവില്‍ ഞാന്‍ ജീവിച്ചതൊക്കെ എങ്ങനെയാണെന്ന് എന്റെ സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നു. എന്റെ കല്യാണം കഴിഞ്ഞതാണെന്നത് കൂടി ചിലര്‍ക്ക് അറിയില്ലായിരുന്നു. എട്ട് വര്‍ഷമായി സപ്പോര്‍ട്ടിങ് ആക്ടറസായി ഞാന്‍ പ്രവര്‍ത്തിക്കുന്നു. എന്നിട്ടും ഞാന്‍ വിവാഹിതയോ രണ്ട് കുട്ടികളുടെ അമ്മയാണെന്നോ ആര്‍ക്കും അറിയില്ലായിരുന്നു.
ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു. അദ്ദേഹം വേറൊരു കല്യാണം കഴിച്ച് മക്കളെയും കൊണ്ട് ജീവിക്കുന്നു. ഇപ്പോള്‍ എനിക്കൊരു ജീവിതം വേണമെന്ന് തോന്നി. ഞാനത് തിരഞ്ഞെടുത്തു. അതില്‍ എന്താണ് ഇത്ര തെറ്റ്. പത്താം ക്ലാസ് തോറ്റ വ്യക്തിയാണ് ഞാന്‍. കൊറോണ കാരണം വിസയും മറ്റുമൊക്കെ പ്രശ്നമായതോടെ എനിക്ക് പുറത്തേക്ക് പോവാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. വീണ് കിടക്കുന്ന സമയത്താണ് ഒരാളുടെ തുണ ഉണ്ടാവേണ്ടതെന്നും ദയ പറയുന്നു.
ബിഗ് ബോസില്‍ നിന്നാണ് താന്‍ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന കാര്യം താരം വെളിപ്പെടുത്തുന്നത്. പതിനാറം വയസില്‍ നടന്ന വിവാഹം 22 വയസില്‍ തന്നെ അവസാനിപ്പിച്ചു. അതില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ച് മക്കള്‍ക്കൊപ്പം താമസിക്കുകയാണ്.
