Malayalam
‘ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാന്‍ കഴിയുക; നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു
‘ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാന്‍ കഴിയുക; നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു
കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത നടി ശാന്തി കൃഷ്ണയുടെ അച്ഛന് ആര് കൃഷ്ണന് അന്തരിച്ചത്. ബംഗ്ലൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം .കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അച്ഛന്റെ വേര്‍പാട് ഏല്‍പ്പിച്ച ദുഃഖത്തില്‍ അപ്പയുമായുള്ള മനോഹരമായ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം പുറത്ത് വന്നത്.
അത്ര സ്നേഹത്തോടെ അച്ഛന് ഭക്ഷണം വാരി നല്‍കുന്നതിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. ‘ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാന്‍ കഴിയുക. നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. നിങ്ങള്‍ പോയെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്നും നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകും. ഐ ലവ് യു. ആത്മാവിന് നിത്യശാന്തി നേരുന്നു,’ ശാന്തി കൃഷ്ണ തന്റെ കുറിപ്പില്‍ വ്യക്തമാക്കി.
കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു. അതിനിടെ കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ കോവിഡിന്റേതായ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. ആരോഗ്യനില മോശമായതിന് പിന്നാലെയാണ് മരണം. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്കാരം. തമിഴ് സംവിധായകന് സുരേഷ് കൃഷ്ണ ശാന്തിയുടെ സഹോദരനാണ്. ബംഗ്ലൂരുവില്‍ കുടുംബത്തോടൊപ്പമാണ് താമസം.
