Malayalam
സെല്‍ഫ് പോർട്രൈറ്റുമായി ഡിംപല്‍; ചോദ്യം ചെയ്ത് പൊളി ഫിറോസ് !
സെല്‍ഫ് പോർട്രൈറ്റുമായി ഡിംപല്‍; ചോദ്യം ചെയ്ത് പൊളി ഫിറോസ് !
ബിഗ് ബോസ് മൂന്നാം സീസണിൽ തുടക്കം മുതൽ പ്രേക്ഷക ശ്രദ്ധേ നേടിയ മത്സരാർഥിയാണ് ഡിംപല്‍ ഭാല്‍.ശാരീരിക അവശതകള്‍ക്കിടെയിലും അത് പുറത്തുകാണിക്കാതെ ബിഗ് ബോസില്‍ മികച്ച ഗെയിമാണ് ഡിംപല്‍ പുറത്തെടുക്കുന്നത്. ശരീരത്തിന് അര്‍ബുദം ബാധിച്ചത് ഷോയുടെ തുടക്കത്തില്‍ ഡിംപല്‍ വെളിപ്പെടുത്തിയിരുന്നു.
ഡിംപലിന്റെ എന്തും തുറന്നുപറയുന്ന സ്വഭാവമാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചത്. തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം ആരുടെയിടത്ത് ആയാലും ഡിംപല്‍ തുറന്നുപറയാറുണ്ട്. ഇടയ്ക്ക് ഇമോഷണല്‍ ആവാറുണ്ടെങ്കിലും പിന്നീട് ശക്തയായ മല്‍സരാര്‍ത്ഥിയായി തിരിച്ചുവരാറുമുണ്ട്. ടാസ്കുകളിൽ കലാപരമായ എന്ത് വന്നാലും തനിക്ക് കഴിയില്ല എന്ന് പൊതുവെ പറയാറുണ്ടെങ്കിലും മികച്ച പ്രകടനം ഡിംപൽ കാണിക്കാറുണ്ട്.
ടാലന്റ് ഷോയില്‍ മോണോ ആക്ട് ആവതരിപ്പിച്ചാണ് ഡിംപല്‍ തുടങ്ങിയത്. അതിലെ കഥാപാത്രങ്ങള്‍ ഡിംപലും ബിഗ് ബോസ് ഏര്‍പ്പെടുത്തിയ ഡോക്ടറും ആയിരുന്നു. മറ്റ് മല്‍സരാര്‍ത്ഥികള്‍ കാണാത്ത തന്റെ മുഖം എന്ന ആമുഖത്തോടെയാണ് ഡിംപല്‍ മോണോ ആക്ട് ആരംഭിച്ചത്. ബിഗ് ബോസിലെ ദിവസങ്ങള്‍ക്കിടെ താന്‍ അനുഭവിച്ച വേദനയുടെ ആഴമാണ് മോണോ ആക്ടിലൂടെ ഡിംപല്‍ അവതരിപ്പിച്ചത്.
താനായി തന്നെ അഭിനയിക്കുമ്പോള്‍ കൂടുതല്‍ സമയവും ഇമോഷണലായാണ് ഡിംപലിനെ ഇന്ന് കണ്ടത്. അര്‍ബുദത്തില്‍ നിന്നും അതീജിവിച്ച ആളാണ് താനെന്ന് ഡിംപല്‍ മുന്‍പ് ബിഗ് ബോസില്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം മോണോ ആക്ടിന് പിന്നാലെ എളുപ്പത്തില്‍ സാരി ധരിക്കാനുളള ഒരു വഴിയാണ് ഡിംപല്‍ വേദിയില്‍ കാണിച്ചത്. തുടര്‍ന്ന് മോഡലിംഗ് റാംപിലെ ചുവടുകളോടെ ഒരു നൃത്തവും അവതരിപ്പിച്ചു ഡിംപല്‍.
ഡിംപലിന്റെ പ്രകടനത്തെ ഭൂരിഭാഗം പേരും പ്രശംസിച്ചപ്പോള്‍ ഫിറോസ് ഖാന് വിമര്ശാത്മകമായാണ് സംസാരിച്ചത്. പ്രേക്ഷകര്‍ക്കോ മല്സരാര്ത്ഥികള്ക്കോ അറിയില്ലായിരുന്ന ഡിംപല്‍ നേരിടുന്ന വേദനയുടെ കാര്യം ഇവിടെ അവതരിപ്പിക്കേണ്ടിയിരുന്നില്ലെന്നാണ് ഫിറോസ് ഖാന് അഭിപ്രായപ്പെട്ടത്.
ഇനി എപ്പോഴെങ്കിലും ഡിംപലുമായി മല്സരിക്കേണ്ടിവരുമ്പോള് താനടക്കമുളളവരുടെ മനസിലേക്ക് ഈ വേദനയുടെ കാര്യം എത്തുമെന്നും ഫിറോസ് പറഞ്ഞു. അതേസമയം വിമര്‍ശിച്ചെങ്കിലും ഡിംപലിന് 20 പോയിന്റ്റുകളാണ് ഫിറോസും സജ്നയും നല്‍കിയത്. സഹമല്‍സരാര്‍ത്ഥികള്‍ പോയിന്റ് നല്കിയ ശേഷം വിതുമ്പുന്ന ഡിംപലിനെ കാണിച്ചു.
about bigg boss
