Malayalam
മമ്മൂക്കായോടു മിണ്ടാന്‍ പോലും ധൈര്യം ഇല്ലാതെ നിന്ന എന്നോട് അദ്ദേഹം പറഞ്ഞ ആ വാക്കുകള്‍, ഓസ്‌കര്‍ കിട്ടിയ സന്തോഷംമായിരുന്നു; കുറിപ്പ് വൈറൽ
മമ്മൂക്കായോടു മിണ്ടാന്‍ പോലും ധൈര്യം ഇല്ലാതെ നിന്ന എന്നോട് അദ്ദേഹം പറഞ്ഞ ആ വാക്കുകള്‍, ഓസ്‌കര്‍ കിട്ടിയ സന്തോഷംമായിരുന്നു; കുറിപ്പ് വൈറൽ
കെട്ട്യോളാണെന്റെ മാലാഖയിലൂടെ അഭിനയരംഗത്ത് ശ്രദ്ധേയായ താരമാണ് സ്മിനു സിജു. മമ്മൂട്ടിയുടെ ദ പ്രീസ്റ്റ് ആണ് താരം അഭിനയിച്ച പുതിയ ചിത്രം. ഇപ്പോൾ ഇതാ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. മമ്മൂക്കയോട് സംസാരിക്കാന്‍ പോലും ധൈര്യമില്ലാതെ നിന്ന തന്നോട് കെട്ട്യോളാണെന്റെ മാലാഖയിലെ അഭിനയം നന്നായിരുന്നു എന്ന് പറഞ്ഞ നിമിഷം ഓസ്‌കര്‍ കിട്ടിയ സന്തോഷം ആയിരുന്നു എന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സ്മിനു സിജുവിന്റെ കുറിപ്പ്:
ഞാന്‍ ചെയ്ത എല്ലാ പടങ്ങളും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടവയാണ്. അതില്‍ ഒന്നാണ് ദ പ്രീസ്റ്റ്, വളരെ മനോഹരം എന്ന് എല്ലാരും ഒരേ സ്വരത്തില്‍ പറയുന്ന മൂവി, ഒരുപാട് മഹാനടന്‍മാരും നടിമാരും മത്സരിച്ച് അഭിനയിച്ച ഹിറ്റ് മൂവി. ഇതില്‍ ഒരു ഭാഗം ആവാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷമുണ്ട്. അതിലും സന്തോഷം എനിക്ക് മമ്മൂക്കാടെ കൂടെ ഡയലോഗ് പറഞ്ഞ് ഒന്നിച്ച് അഭിനയിക്കാന്‍ പറ്റിയതിലാണ്.
മമ്മൂക്കായോടു മിണ്ടാന്‍ പോലും ധൈര്യം ഇല്ലാതെ നിന്ന എന്നോട് കെട്ട്യോളാണെന്റെ മാലാഖയിലെ അഭിനയം നന്നായിരുന്നു എന്ന് പറഞ്ഞ നിമിഷം, മമ്മൂക്കാടെ കൂടെ ഒന്നിച്ച് ഡയലോഗ് പറഞ്ഞ് അഭിനയിച്ചപ്പോള്‍, അഭിനയിച്ചത് നന്നായിരുന്നു എന്ന് എന്നോട് പറഞ്ഞ നിമിഷം, ഇതൊക്കെ എനിക്ക് ഓസ്‌കര്‍ കിട്ടിയ സന്തോഷം തന്നെ ആയിരുന്നു.
കേട്ടറിയുന്നതല്ല സത്യം കണ്ടറിയുന്നതാണ് സത്യം എന്നതിന് ഒരു ഉത്തമ ഉദാഹരണം ആണ് നമ്മുടെ മമ്മുക്കാ… ജാഡകളില്ലാത്ത നല്ല വ്യക്തിത്വം നിറഞ്ഞ നമ്മുടെ എല്ലാരുടെയും സ്വന്തം മമ്മൂക്ക…
