Social Media
സ്ട്രൈപ്പ് ഔട്ട്ഫിറ്റ് ധരിച്ച് അനു ഇമ്മാനുവല്‍; ഹോട്ട് ലുക്കിൽ താരം, ചിത്രം വൈറൽ
സ്ട്രൈപ്പ് ഔട്ട്ഫിറ്റ് ധരിച്ച് അനു ഇമ്മാനുവല്‍; ഹോട്ട് ലുക്കിൽ താരം, ചിത്രം വൈറൽ
‘സ്വപ്ന സഞ്ചാരി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിയുടെ നായികയായി എത്തി പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു അനു ഇമ്മാനുവല്‍.
സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനു ഇമ്മാനുവല്‍. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുമുണ്ട്. ഇപ്പോള്‍ അനു പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ഹോട്ട് ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ട്രൈപ്പ് ഔട്!ഫിറ്റാണ് അനു ഇമ്മാനുവല്‍ അണിഞ്ഞിരിക്കുന്നത്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളില്‍ ‘സെമ്മ ഹോട്ടി, ക്വീന്‍’ എന്നിങ്ങനെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. കല്യാണ്‍ യശസ്വിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ചിക്കാഗോയില്‍ ജനിച്ച അനുവിന്റെ കുട്ടിക്കാലവും പഠനവുമൊക്കെ യു എസില്‍ ആയിരുന്നു. സിനിമ മോഹം തലയ്ക്ക് പിടിച്ചതോടെ ഇന്ത്യയിലേക്ക് തിരികെ എത്തി. നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികയായെങ്കിലും പിന്നീട് മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ല നടി.
മജ്നു എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ തുടക്കം കുറിച്ച അനു തെലുങ്കിലെ തിരക്കുള്ള നായികയായി മാറി. തമിഴിലും ഒരുപിടി ചിത്രങ്ങള്‍ അനു അഭിനയിച്ചു. ഗ്ലാമര്‍ വേഷങ്ങള്‍ യാതൊരു മടിയുമില്ലാതെയാണ് അനു അവതിരിപ്പിക്കുന്നത്. എന്തായാലും പ്രണയ വാര്‍ത്തയില്‍ നടിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഏവരും.
