Malayalam
അങ്ങനെ ആ ക്യാപ്റ്റൻസി ടാസ്ക് കഴിഞ്ഞു; ഇഞ്ചോടിഞ്ച് മത്സരവുമായി റംസാനും മണിക്കുട്ടനും; ഒടുവിൽ ജയിച്ചത്..!
അങ്ങനെ ആ ക്യാപ്റ്റൻസി ടാസ്ക് കഴിഞ്ഞു; ഇഞ്ചോടിഞ്ച് മത്സരവുമായി റംസാനും മണിക്കുട്ടനും; ഒടുവിൽ ജയിച്ചത്..!
വളരെ വ്യത്യസ്തമായ ടാസ്കയിരുന്നു ഈ ആഴ്ചയിലെ ക്യാപ്റ്റന്‍സി ടാസ്ക്. മൂന്ന് പേരായിരുന്നു ഈ ആഴ്ച ക്യാപ്റ്റന്‍സിക്കായി മത്സരിക്കാനുണ്ടായിരുന്നത്. മണിക്കുട്ടന്, ഫിറോസ് സജ്ന, റംസാന് എന്നിവരായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. പരസ്പരം ബന്ധിപ്പിച്ച നിലയില്‍ തുടരുകയായിരുന്നു ടാസ്ക്. ഏറ്റവും കൂടുതല്‍ നേരം സ്വന്തം ബക്കിള് സുരക്ഷിതമായി നിലനിര്ത്തുന്നയാളായിരുന്നു ക്യാപ്റ്റന്‍ ആവുക.
എന്നാല്‍ തുടക്കത്തില്‍ തന്നെ ടാസ്ക്കിന് ഫിസിക്കല്‍ സ്വഭാവം കൈ വന്നിരുന്നു. റംസാനും മണിക്കുട്ടനും ചേര്‍ന്ന് സജ്ന ഫിറോസ് ദമ്പതിമാരെ പുറത്താക്കുകയായിരുന്നു. വാശിയേറിയ പോരാട്ടത്തിന് ഒടുവിലായിരുന്നു മണിക്കുട്ടന് ഫിറോസിന്റെ ബക്കിള് ഊരിയത്. എന്നാല്‍ പിന്നീട് ടാസ്ക്കിന്റെ സ്വഭാവം മാറി. ഇതൊരു ഫിസിക്കല്‍ ടാസ്ക് അല്ലെന്ന് ബിഗ് ബോസും വ്യക്തമാക്കിയിരുന്നു.
രാത്രി ഉറക്കം പോലുമില്ലാതെ മണിക്കുട്ടനും റംസാനും ടാസ്ക്കില് മത്സരിച്ചു. ആദ്യമായിട്ടാണ് ഇത്തരമൊരു ടാസ്ക് ഉണ്ടാകുന്നത്. ഇരുവരും യാതൊരു തരത്തിലും പിന്മാറാന് കൂട്ടാക്കാതെ വന്നതോടെ മറ്റുളളവര്ക്കിടയിലും ആകാംഷ നിറയുകയായിരുന്നു.
രണ്ടു പേരും പിന്മാറാന് തയ്യാറാകാതെ വന്നതോടെ എന്നാല്‍ ഒരു വടംവലിയോടെ വിജയിയെ കണ്ടെത്താം എന്ന തീരുമാനത്തിലേക്ക് റംസാനും മണിക്കുട്ടനുമെത്തി. ഇതോടെ ക്യാപ്റ്റന്‍ സായിയെ റഫറിയാക്കി നിര്‍ത്തി റംസാനും മണിക്കുട്ടനും വടംവലി നടത്തുകയായിരുന്നു.
ഇവിടേയും വീറും വാശിയുമേറിയ പോരാട്ടമാണ് കണ്ടത്. ഒടുവില്‍ റംസാനെ പരാജയപ്പെടുത്തി മണിക്കുട്ടന് വിജയിച്ചു. ഇതോടെ ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി മണിക്കുട്ടന് മാറി. ഇത് പിന്നാലെ ബിഗ് ബോസും അറിയിക്കുകയുണ്ടായി. ബിഗ് ബോസ് വീട്ടില്‍ ഇത് രണ്ടാം തവണയാണ് മണിക്കുട്ടന് ക്യാപ്റ്റനായി മാറുന്നത്. മുമ്പ് രണ്ട് തവണ ക്യാപ്റ്റന്‍സി ടാസ്ക്കില് മണിക്കുട്ടന് പരാജയപ്പെടുകയും ചെയ്തിരുന്നു.
about bigg boss
