Malayalam
അതിനെ കുറിച്ച് പ്രതികരിച്ചാൽ ആ കുറ്റം എന്റെ തലയിലാകും, അതുകൊണ്ട് ഇപ്പോൾ താൽപര്യമില്ല! തുറന്നടിച്ച് മഞ്ജുവാര്യർ
അതിനെ കുറിച്ച് പ്രതികരിച്ചാൽ ആ കുറ്റം എന്റെ തലയിലാകും, അതുകൊണ്ട് ഇപ്പോൾ താൽപര്യമില്ല! തുറന്നടിച്ച് മഞ്ജുവാര്യർ
മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾക്ക് വലിയ ആവേശമാണ് മലയാളി പ്രേക്ഷകർ നൽകുന്നത്.അത് ചരിത്ര സിനിമകൾ ആകുമ്പോൾ ആവേശം കൂടും. അത്തരത്തിൽ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്നത് മോഹൻലാൽ ആണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ് .
വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവരും മരക്കാറിലുണ്ട്
റിലീസിനായി കാത്തിരിക്കുന്ന മരക്കാറിലെ മഞ്ജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ സസ്‌പെന്‍സ് പറയാമോ? എന്ന് ഒരു ഓണ്‍ലൈന്‍ അഭിമുഖ പരിപാടിയില്‍ ചോദിച്ചപ്പോള്‍ വളരെ തന്ത്രപൂര്‍വ്വമായുള്ള മഞ്ജുവിന്റെ മറുപടി ശ്രദ്ധേയമാവുന്നു.
‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് മഞ്ജു വാര്യര്‍ പരഞ്ഞതിങ്ങനെയായിരുന്നു
സുബൈദയെക്കുറിച്ച് അധികമൊന്നും പറയാന്‍ നിര്‍വാഹമില്ല. ഇതില്‍ വളരെ ശക്തമായിട്ടുള്ള ഒരു കഥാപാത്രമാണ്. ഒരു മുഴുനീള വേഷമൊന്നുമല്ല. പക്ഷേ അത്രത്തോളം പ്രാധാന്യമുള്ള കഥാപാത്രമാണ്. സിനിമയില്‍ സുബൈദയുടെ പ്രസന്‍സും, പ്രാധാന്യവും വളരെ ശക്തമാണ്.
അത്രയും മാത്രമേ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയുള്ളൂ . പ്രത്യേകിച്ച് മരയ്ക്കാറിനെ പോലെ വലിയൊരു സിനിമയെക്കുറിച്ച് പറഞ്ഞ് ആ കുറ്റം എന്റെ തലയില്‍ ആകരുത് എന്നുള്ളത് കൊണ്ട് എന്റെ കഥാപാത്രമായ സുബൈദയെക്കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയില്ല’.
അതെ സമയം തന്നെ ഇത്തവണത്തെ ദേശീയ പുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള മൂന്ന് പുരസ്‌കാരമാണ് മരക്കാർ നേടിയത്. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിനു പുറമേ മികച്ച വിഷ്വല്‍ എഫക്ട്‌സിനുള്ള പുരസ്‌കാരവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും മരക്കാര്‍ സ്വാന്തമാക്കുകയായിരുന്നു
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെ കുറിച്ചും, മറ്റ് സിനിമകളെ കുറിച്ചുമുള്ള അഭിപ്രായം ജൂറി അംഗമായ സന്ദീപ് പാമ്പള്ളി പങ്കുവെച്ചിരുന്നു . മരക്കാര്‍ എന്നത് മലയാള സിനിമയുടെ ബാഹുബലിയാണെന്നാണ് സന്ദീപ് പറയുന്നത്.
കോമേഷ്യല്‍ സിനിമ എന്ന നിലയില്‍ പ്രേക്ഷകരെ 101 ശതമാനം എന്റര്‍ട്ടെയിന്‍ ചെയ്യിക്കുമെന്ന് ഉറപ്പുള്ള ചിത്രമാണ് മരക്കാര്‍.
അന്തിമ ജൂറി അംഗങ്ങളുടെ തീരുമാനത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു എന്നും സന്ദീപ് പറഞ്ഞു. ഒരു ചാനലിനോട് പ്രതികരിക്കവെയായിരുന്നു സന്ദീപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദേശീയ പുരസ്‌കാരത്തില്‍ സൗത്ത് വണ്‍ പാനലിലെ മെമ്പറായിരുന്നു സന്ദീപ് പാമ്പള്ളി.
മേയ് 13നാണ് മരക്കാര്‍ തിയറ്ററുകളിലെത്തുക. . മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. സ്‌കൂളില്‍ പഠിച്ച മരക്കാറിനെ സര്‍ഗാത്മക സ്വാതന്ത്ര്യത്തോടെ സിനിമയില്‍ അവതരിപ്പിക്കുകയാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
