Malayalam
ഫോണിൽ ആരുടെയൊക്കെ നമ്പർ ബ്ലോക്ക് ചെയ്തു!ഏറ്റവും കൂടുതൽ ആരെയാണ് വിളിച്ചത്, ഞെട്ടിക്കുന്ന ഉത്തരവുമായി മഞ്ജു
ഫോണിൽ ആരുടെയൊക്കെ നമ്പർ ബ്ലോക്ക് ചെയ്തു!ഏറ്റവും കൂടുതൽ ആരെയാണ് വിളിച്ചത്, ഞെട്ടിക്കുന്ന ഉത്തരവുമായി മഞ്ജു
വൈറ്റ് ടോപ്പും, മുട്ട് വരെയുള്ള ബ്ലാക്ക് സ്കേർട്ടും വൈറ്റ് ഷൂവും ബേബി ബാൻഡ് ഹെയർ സ്റ്റൈലുമായി മഞ്ജു നിൽക്കുന്ന ചിത്രമായിരുന്നു ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞ് നിന്നത്.
മഞ്ജു നായികയാവുന്ന പുതിയ സിനിമ ചതൂര്മുഖത്തിന്റെ പ്രസ്മീറ്റില്‍ എത്തിയ നടിയുടെ ചിത്രങ്ങളാണ് വൈറലായത്. പുത്തൻ ചിത്രങ്ങൾ പലരും ഏറ്റെടുത്തതോടെ മഞ്ജുവിന്റെ പേരില്‍ ഹാഷ് ടാഗും ആരംഭിച്ചിരുന്നു.
ന്യൂജൻ പിള്ളേർ വരെ തോറ്റുപോകുന്ന മഞ്ജുവിന്റെ കിടിലൻ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒന്നാകെ തരംഗം സൃഷ്ടിക്കുകയായിരുന്നു.
ഈ വസ്ത്രങ്ങള്‍ എവിടെ കിട്ടുമെന്ന് അന്വേഷിച്ച് നടക്കുകയാണ് പലരും. ഒടുവില്‍ അതിന് പിന്നിലുള്ള രഹസ്യമെന്താണെന്ന് സൂപ്പര്‍താരം തന്നെ വെളിപ്പെടുത്തുകയാണ്. ഒരു പ്രമുഖ ഓൺലെൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെയായിരുന്നു വൈറലായ വസ്ത്രത്തെ കുറിച്ചും തന്റെ ഫോണിലുള്ള രഹസ്യങ്ങളും മഞ്ജു വാര്യര്‍ പരസ്യപ്പെടുത്തിയത്.
പണ്ട് എങ്ങാണ്ടോ ഞാന്‍ വാങ്ങിയിട്ടുള്ളതാണ് ആ ഡ്രസ്. ഇതിന് മുന്‍പും ഇട്ടിട്ടുണ്ട്. ഇട്ട് ഇട്ട് കീറാനായി. എന്റെ കൈയിലുള്ള പഴയ ഡ്രസുകളില്‍ ഒന്ന് തന്നെയാണത്. ഷൂ ആണെങ്കിലും അങ്ങനെ തന്നെയാണ്. അമ്പത് ശതമാനം ഓഫിന് വാങ്ങിയതാ.. എന്നും മഞ്ജു പറയുന്നു. തന്റെ പേരില്‍ പുതിയതായി നടക്കുന്ന ഹാഷ് ടാഗിനെ കുറിച്ച് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമാണെന്നായിരുന്നു നടി പറഞ്ഞത്.
എത്ര പേരെ ഫോണിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്ന ചോദ്യത്തിൽ നൂറിൽ മുകളിൽ അൺ നോൺ നമ്പർ ബ്ലോക്ക് ചെയിതിട്ടുണ്ടെന്ന് മഞ്ജു പറയുന്നു. എന്നാൽ ഇന്‍ഡസ്ട്രിയില്‍ നിന്നും ആരെയെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോന്ന ചോദ്യത്തിന് ഇല്ല, ആരെയും ബ്ലോക്ക് ചെയ്യുന്ന സ്വഭാവമില്ലെന്നാണ് മഞ്ജു പറഞ്ഞത്
ഫോണിലുള്ള മൂന്ന് പ്രശസ്ത വ്യക്തികള്‍ ആരൊക്കെയാണെന്ന് ചോദിച്ചപ്പോൾ ഞാന്‍, എന്റെ അമ്മ, ചേട്ടന് എന്നായിരുന്നു മറുപടി. ഞങ്ങള്‍ ഫേമസ് അല്ലേയെന്നായിരുന്നു തമാശരൂപേണ മഞ്ജു പറഞ്ഞത്
ഈ അടുത്ത കാലത്തായിരുന്നു മഞ്ജുവിന്റെ അമ്മ ഗിരിജാ മാധവന്റെ കഥകളി അരങ്ങേറ്റം നടന്നത്. കല്യാണ സൗഗന്ധികം കഥ വേദിയിൽ ഗിരിജ മാധവൻ പകർന്നാടുമ്പോൾ അതിന് സാക്ഷിയായി കാണികൾക്കിടയിൽ കേരളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറും ഉണ്ടായിരുന്നു.
അമ്മയുടെ നേട്ടങ്ങൾ ഏറെ അഭിമാനകരമാണെന്നായിരുന്നു മഞ്ജു വാര്യർ ഇതേ കുറിച്ച് പ്രതികരിച്ചത്. അതെ സമയം തന്നെ മഞ്ജുവിന്റെ സഹോദരൻ മധു വാര്യര്‍ ലളിതം സുന്ദരമെന്ന ചിത്രത്തിലൂടെ സംവിധന രംഗത്തേക്ക് തുടക്കം കുറിക്കുകയാണ്. ചിത്രത്തിൽ നായികയായി എത്തുന്നതാകട്ടെ നടി മഞ്ജുവും…
ബിജുമേനോനും മഞ്ജു വാര്യരുമാണ് ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏപ്രിൽ 8 നാണ് ആരാധകർ ഏറെ കാത്തിരുന്ന മഞ്ജുവിന്റെ ചതുർമുഖം റിലീസ് ചെയ്യുന്നത്. മഞ്ജുവിനൊപ്പം സണ്ണി വെയ്നും പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ സിനിമ എന്ന ലേബലോടെയാണ് ചതുര്‍മുഖം തീയേറ്ററുകളിലെത്തുന്നത്. ഏറെ പ്രത്യേകതകളുള്ള ഈ സിനിമയുടെ കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്നതാണെന്ന് അണിയറപ്രവർത്തകർ. മലയാള സിനിമയിൽ വരാൻ പോകുന്ന ആദ്യ ടെക്നോ-ഹൊറർ ആയതു കൊണ്ട് തന്നെ അസാധാരണ തിയ്യറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് ചിത്രത്തിന് നൽകാൻ സാധിക്കും എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം
