Malayalam
സുഹൃത്തുക്കൾ തമ്മിൽ കയ്യാങ്കളി; ഒടുക്കം റംസാന്റെ കരച്ചിലും!
സുഹൃത്തുക്കൾ തമ്മിൽ കയ്യാങ്കളി; ഒടുക്കം റംസാന്റെ കരച്ചിലും!
ബിഗ് ബോസ് സീസൺ ത്രീയിൽ പൊതുവെ വീക്കിലി ടാസ്കിൽ കയ്യാങ്കളിയാണ് നടക്കാറുള്ളത്. രണ്ട് ടീമുകളായി തിരിഞ്ഞാണ് അലക്ക് കമ്പനി എന്ന ടാസ്‌ക്കില്‍ മല്‍സരാര്‍ത്ഥികള്‍ പങ്കെടുത്തത്.
ബിഗ് ബോസ് താഴേക്കിടുന്ന വസ്ത്രങ്ങള്‍ ശേഖരിച്ച് അലക്കിതേച്ച് മല്‍സരാര്‍ത്ഥികള്‍ ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്നതായിരുന്നു ടാസ്‌ക്ക്. ഇന്നായിരുന്നു വസ്ത്രങ്ങള്‍ അലക്കി തേച്ച് മല്‍സരാര്‍ത്ഥികള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് മുന്നില്‍ എത്തിച്ചത്.
എ എന്നും ബി എന്നും രണ്ടു ടീമുകളാണ് ഉണ്ടായിരുന്നത്.നോബിയും സന്ധ്യ മനോജുമായിരുന്നു ഓരോ ടീമിലെയും ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍മാര്‍. ഇതില്‍ നോബി തന്‌റെ ടാസ്‌ക്ക് കൃത്യമായി ചെയ്തപ്പോള്‍ സന്ധ്യ മണിക്കുട്ടന്‌റെ ടീമിന്‌റെ വസ്ത്രങ്ങള്‍ മുഴുവന്‍ നിരസിച്ചു.
പൊളി ഫിറോസിന്‌റെയും മറ്റുളളവരുടെയും മോശം സമീപനത്തെ തുടര്‍ന്നായിരുന്നു സന്ധ്യ വസ്ത്രങ്ങള്‍ പരിശോധിക്കാതിരുന്നത്. ഇതിനിടെ സന്ധ്യയെ റംസാന്‍ പോടി എന്ന് വിളിച്ചിരുന്നു. തുടര്‍ന്ന് അനൂപിനെ പൊട്ടാ എന്നും റംസാന്‍ വിളിച്ചു. സന്ധ്യാ മനോജിനോട് മണിക്കുട്ടന്‌റെ ടീം തര്‍ക്കിക്കുന്നത് കണ്ടപ്പോള്‍ തങ്ങള്‍ എന്ത് മര്യാദയോടെയാണ് വസ്ത്രങ്ങള്‍ ചെക്ക് ചെയ്യാന്‍ പോയത് എന്നായിരുന്നു അനൂപ് പറഞ്ഞത്.
പിന്നാലെ പൊട്ടാ ഇവനെന്ത് കണ്ടിട്ടാണ് പറയുന്നത് എന്ന് റംസാന്‍ ചോദിച്ചത് വലിയ പ്രശ്നത്തിലേക്കും കയ്യാങ്കളിയിലേക്കും നയിച്ചു. അനൂപും റംസാനും തമ്മില്‍ അടിയാകും എന്ന അവസ്ഥ വരെ എത്തി. എന്റെ അടുത്തേക്ക് വന്നാല്‍ അടിക്കുമെന്ന് റംസാൻ പറഞ്ഞു. തുടര്‍ന്ന് മറ്റുളളവര്‍ ഇടപെട്ടാണ് ഇവരെ മാറ്റിയത്.
ഇതേകുറിച്ച് കിടിലം ഫിറോസ് ചോദിക്കുന്നതും റംസാന്‍ കരയുന്നതും ഇന്നത്തെ എപ്പിസോഡില്‍ കാണിച്ചു. തുടര്‍ന്ന് സമാധാനിപ്പിക്കാന്‍ പോയ നോബിയോടും റിതുവിനോടും ഇവരൊക്കെ കരയാത്ത മുതലല്ലെ എന്ന് റംസാൻ പറയുകയും ചെയ്യുന്നുണ്ട്.
about bigg boss
