Malayalam
ബഷീര്‍ ബഷിയോട് രണ്ടാം ഭാര്യയുടെ കുഴപ്പിക്കുന്ന ചോദ്യം!
ബഷീര്‍ ബഷിയോട് രണ്ടാം ഭാര്യയുടെ കുഴപ്പിക്കുന്ന ചോദ്യം!
നിരവധി വിമർശനങ്ങൾ സോഷ്യൽ മീഡിയയിലൂടെ നേരിടേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് ബിഗ് ബോസ് താരം ബഷീര്‍ ബഷി. എപ്പോഴും വിമര്‍ശനം കേള്‍ക്കാറുള്ളത് കുടുംബത്തിന്റെ പേരിലാണ് . സുഹൃത്തുക്കളെക്കാളും കുടുംബത്തിന് പ്രധാന്യം നല്കുന്ന താരത്തിന് രണ്ട് ഭാര്യമാരുണ്ടെന്നുള്ളതാണ് പലരും ഒരു കുറ്റമായി ചൂണ്ടിക്കാട്ടാറുള്ളത്. എന്നാല്‍ ഇതൊക്കെ അവഗണിച്ച് മൂവരും യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങളും തമാശകളും ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്.
അടുത്തിടെ രണ്ടാം ഭാര്യയായ മഷൂറ ആദ്യ ഭാര്യയെ ഇന്റര്‍വ്യൂ ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവിനോട് തന്നെ രസകരമായ ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് മഷൂറ. പ്രേക്ഷകര്‍ ആകാംഷയോടെ അറിയാന്‍ കാത്തിരിക്കുന്ന പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും വീഡിയോയിലൂടെ താരദമ്പതിമാര്‍ തുറന്നുപറയുന്നുണ്ട്.
ഒരു കുഴപ്പം പിടിച്ച കുടുംബമാണ് നിങ്ങളുടേത്. കാരണം രണ്ട് ഭാര്യമാരുണ്ട്. അതില്‍ ആദ്യ ഭാര്യ സുഹാന പഞ്ച പാവവും രണ്ടാം ഭാര്യ മഷൂറ ലേശം ജാഡക്കാരിയുമാണെന്ന് പറഞ്ഞാല്‍ ബഷീറിന്റെ പ്രതികരണം എന്താണെന്നായിരുന്നു മഷൂറയുടെ പ്രധാനപ്പെട്ട ചോദ്യങ്ങളില്‍ ഒന്ന്. എന്നാല്‍ എല്ലാവര്ക്കും മാതൃകയാക്കാവുന്ന മറുപടിയാണ് ബഷീറിന് പറയാനുണ്ടായിരുന്നത്. ‘നാട്ടുകാര്‍ക്ക് എന്ത് വേണമെങ്കിലും പറയാം. കാരണം സുഹാന പാവമാണെന്നും മഷൂറ ജാഡയാണെന്ന് പറയുന്നതും നെഗറ്റീവാണ്.
പാവമാണെന്ന് പറഞ്ഞ് സിംപതി വാങ്ങിക്കുന്ന ആളല്ല സുഹാന. അവള്‍ക്ക് സ്വന്തമായൊരു ക്യാരക്ടര്‍ ഉണ്ട്. സുഹാന ശക്തയായൊരു പെണ്‍കുട്ടിയാണ്. പിന്നെ ആളുകളുടെ കണ്ണിലായിരിക്കും മഷൂറ ജാഡയായിട്ടുള്ളത്. എനിക്കങ്ങനെ ഇതുവരെ തോന്നിയിട്ടില്ല. അവള് കുറച്ച് ആക്ടീവാണ്. മുഖത്ത് നോക്കി തന്നെ സംസാരിക്കുന്ന പ്രകൃതമാണ്. എന്തെങ്കിലും തോന്നിയാല്‍ മറച്ച് വെക്കാറില്ല. രണ്ട് പേരെയും താരതമ്യം ചെയ്യാന്‍ പറ്റില്ല. ഇരുവര്‍ക്കും നല്ല ഗുണങ്ങള്‍ ഉണ്ടെന്നും ബഷീര്‍ പറയുന്നു.
അതിന് രസകരമായ മറ്റൊരു ചോദ്യമായിരുന്നു മഷൂറയ്ക്ക് ചോദിക്കാനുണ്ടായിരുന്നത്. ഭാര്യമാരുടെ കാര്യത്തില്‍ അഭിമാനിക്കുന്ന ആളാണോ എന്നതായിരുന്നു ആ ചോദ്യം . അങ്ങനെ പൊക്കി പറയിപ്പിക്കേണ്ട കാര്യമില്ല. അതൊക്കെ ആളുകള്‍ക്ക് അറിയാവുന്നത് ആണെന്നായിരുന്നു താരത്തിന്റെ മറുപടി. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ഏതാണെന്നായിരുന്നു അടുത്ത ചോദ്യം.
അത് ഒന്നും രണ്ടുമല്ല ഒരുപാട് ഉണ്ടെന്ന് ബഷീർ പറഞ്ഞു . ആദ്യം ഞാന്‍ സുഹാനയെ കല്യാണം കഴിച്ചത്. രണ്ടാമത് മഷൂറയെ വിവാഹം കഴിച്ചത്. മൂന്ന് ബിഗ് ബോസില്‍ വന്നതും സന്തോഷമുള്ളതാണ്. ഇത് മാത്രമല്ല എനിക്ക് മക്കളുണ്ടായതും സന്തോഷമുള്ളതാണ്. ജീവിതത്തില്‍ ഇതുവരെ തോറ്റതായി തനിക്ക് തോന്നിയിട്ടില്ല. ജയിക്കാന്‍ വേണ്ടിയേ ഞാന്‍ ശ്രമിച്ചിട്ടുള്ളു.
ഏതെങ്കിലും ഒരു ഉത്തരം പറയുന്ന റൗണ്ടില്‍ ബഷീറിന് ഏറ്റവും കൂടുതലിഷ്ടം ഏത് ഭാര്യയെ ആണെന്നുള്ള ചോദ്യം ഉണ്ടാവുമെന്ന് മഷൂറ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ കുഴപ്പിക്കുന്നൊരു ചോദ്യം ഞാന്‍ ചോദിക്കില്ല. കാരണം അദ്ദേഹത്തിന് രണ്ട് ഭാര്യമാരെയും അതുപോലെ ഇഷ്ടമാണെന്ന് മഷൂറ പറയുന്നു. ഞാന്‍ കരുതി ആ ചോദ്യം ചോദിച്ച് വടി കൊടുത്തുള്ള അടി വാങ്ങുമെന്ന് ബഷീറും തമാശരൂപേണ പറഞ്ഞു.
about basheer bashi
