Connect with us

പ്രിയദര്‍ശനും ടി.കെ രാജീവ് കുമാറും ‘അമ്മ’യുടെ പ്രൊജക്ട് ഉപേക്ഷിച്ചു; പുതിയ സംവിധായകൻ ഈ വ്യക്തിയോ?

Malayalam

പ്രിയദര്‍ശനും ടി.കെ രാജീവ് കുമാറും ‘അമ്മ’യുടെ പ്രൊജക്ട് ഉപേക്ഷിച്ചു; പുതിയ സംവിധായകൻ ഈ വ്യക്തിയോ?

പ്രിയദര്‍ശനും ടി.കെ രാജീവ് കുമാറും ‘അമ്മ’യുടെ പ്രൊജക്ട് ഉപേക്ഷിച്ചു; പുതിയ സംവിധായകൻ ഈ വ്യക്തിയോ?

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് വേണ്ടി മള്‍ട്ടിസ്റ്റാര്‍ ചിത്രം സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖ് ആണെന്ന് റിപ്പോര്‍ട്ടുകള്‍. പ്രിയദര്‍ശനും ടി.കെ രാജീവ്കുമാറും ചേര്‍ന്ന് ‘അമ്മ’യുടെ ചിത്രം സംവിധാനം ചെയ്യുമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും അത് പിന്നീട് ഉപേക്ഷിക്കുകയാണ് ഉണ്ടായത്. എന്നാലിപ്പോൾ ഈ ചിത്രത്തിൻറെ സംവിധായകൻ വൈശാഖാണ് നിര്‍വഹിക്കാൻ പോകുന്നത്.

ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയ്കൃഷ്ണയാണ്.

അമ്മക്കുവേണ്ടി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിച്ച ജോഷി ചിത്രം ട്വന്റി 20യില്‍ വൈശാഖ് ആയിരുന്നു സഹസംവിധായകനായത് . പോക്കിരിരാജ, സൗണ്ട് തോമ, വിശുദ്ധന്‍, കസിന്‍സ്, പുലിമുരുകന്‍, മധുരരാജ എന്നീ ചിത്രങ്ങളും വൈശാഖ് ആണ് സംവിധാനം ചെയ്തത്.

അമ്മ സംഘടനയിലെ 140 താരങ്ങള്‍ ഈ സിനിമയില്‍ അഭിനയിക്കും. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ള ധനശേഖരണം ലക്ഷ്യം വച്ചാണ് സിനിമ നിർമ്മിക്കുന്നത്. അമ്മ സംഘടനയുടെ പുതിയ കെട്ടിട ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് സിനിമ പ്രഖ്യാപിച്ചിരുന്നത്.

about AMMA

Continue Reading
You may also like...

More in Malayalam

Trending

Recent

To Top