Malayalam
ജുവലറി മുഴുവൻ വിറപ്പിക്കുംപോലെ ഉച്ചത്തിൽ കരഞ്ഞ് മൃദുല; വേദനയിൽ കണ്ണ് നിറഞ്ഞ് താരം; വീഡിയോ വൈറൽ
ജുവലറി മുഴുവൻ വിറപ്പിക്കുംപോലെ ഉച്ചത്തിൽ കരഞ്ഞ് മൃദുല; വേദനയിൽ കണ്ണ് നിറഞ്ഞ് താരം; വീഡിയോ വൈറൽ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് മൃദുല വിജയിയേയും യുവ കൃഷ്ണയേയും കൂടുതൽ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. സീരിയൽ താരങ്ങൾ ഒടുവിൽ ജീവിതെത്തിലും ഒന്നിക്കുകയാണ്.
ഈ അടുത്തായിരുന്നു ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഉടൻ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ അടുത്ത കാലത്താണ് മൃദുലയും യുവാവും ചേർന്ന് യൂട്യൂബ് ചാനൽ ആരംഭിച്ചത്. ചാനലിലൂടെ ഇവർ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്
ഇപ്പൊൽ ഇതാ മൃദുല മൂക്ക് കുത്തുവാൻ പോയ വീഡിയോയാണ് പങ്ക് വെച്ചത്. വിവാഹ പർച്ചേസിനിടെ തന്റെ ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം.
“ഞാൻ ഇപ്പോൾ കല്യാണ പർച്ചേസിന് വന്നിരിക്കുകയാണ്, അപ്പോഴാണ് എന്റെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം സാധിക്കണം എന്ന് തോന്നിയത്. മൂക്കൊന്ന് കുത്തിയാലോ എന്നാണ് ആലോചന. ഒരുപാട് നാളായി ആഗ്രഹം ഉണ്ടായിട്ടും വേദനയോടുള്ള പേടി കൊണ്ടാണ് ഇതുവരെ ചെയ്യാത്തത്, എന്തായാലും ഇത്തവണ ഒരു കൈ നോക്കുക തന്നെ,” വിഡിയോയിൽ മൃദുല പറഞ്ഞു.
ഗൺ ഷോട്ടിന് പകരം സാധരണ രീതിയിൽ മൂക്ക് കുത്താനാണ് തന്റെ തീരുമാനം എന്ന് മൃദുല പിന്നീട് വിഡിയോയിൽ പറയുന്നു. അത്രയും നേരം ധൈര്യത്തോടെ ഇരുന്ന താരം തട്ടാനെ കണ്ടതും പേടിക്കുന്നത് വിഡിയോയിൽ കാണാം.വേദനയുണ്ടാകുമോ ചേട്ടാ, വേദന ഇല്ലാതിരിക്കാൻ സാധാരണ എന്താണ് ചെയ്യുന്നത് അങ്ങനെ കുറെ ചോദ്യങ്ങളുമായി തന്റെ പേടി തുറന്നു പറഞ്ഞു മൃദുല.
ഒരു കാലത്തു ടിക് ടോക്കിൽ വൈറലായ വീഡിയോകൾ പോലെയാണ് പിന്നെയുള്ള രംഗങ്ങൾ. തട്ടാൻ സൂചിയുമായി എത്തിയപ്പോൾ മുതൽ ടെൻഷനിലായിരുന്നു നടി. പിന്നെ വീഡിയോയുടെ തലകെട്ടുപോലെ തന്നെ ജുവലറി മുഴുവൻ വിറപ്പിക്കുംപോലെ ഉച്ചത്തിൽ കരയുന്ന മൃദുലയെ കാണാം. വേദന കൊണ്ട് കണ്ണ് നിറഞ്ഞ നടിയെ സമാധാനിപ്പിക്കുന്ന സഹോദരി പാർവതിയേയും വിഡിയോയിൽ കാണാം.
കുറച്ചൊന്നു വേദനിച്ചു എങ്കിലും തന്റെ മുഖത്തിനു മൂക്കുത്തി നന്നായി ഇണങ്ങുന്ന എന്ന് കണ്ടു സന്തോഷത്തോടെ അവിടുന്ന് നടന്നു നീങ്ങുന്ന മൃദുലയെ ആണ് പിന്നീട് വിഡിയോയിൽ കാണുന്നത്. സംഗതി കഴിഞ്ഞോ എന്ന് ചോദിക്കുന്ന ജുവലറി ജീവനക്കാരനോട്, ‘അപ്പോൾ നിങ്ങളൊന്നും കേട്ടില്ലേ?’ എന്ന് തമാശ പറയുകയും ചെയ്യുന്നുണ്ട് താരം വീഡിയോയിൽ.
