Malayalam
അമ്മയ്ക്ക് ഒപ്പം ധ്വനി ബേബിയും, ഇടവേളയ്ക്ക് ശേഷം ലൊക്കേഷനിലേക്ക് തിരിച്ചെത്തി മൃദുല
അമ്മയ്ക്ക് ഒപ്പം ധ്വനി ബേബിയും, ഇടവേളയ്ക്ക് ശേഷം ലൊക്കേഷനിലേക്ക് തിരിച്ചെത്തി മൃദുല
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മൃദുല വിജയ്. കൃഷ്ണതുളസി, ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെയാണ് മൃദുല ശ്രദ്ധ നേടുന്നത്. 2020 ഡിസംബറിൽ ആയിരുന്നു മൃദുലയുടെയും യുവയുടെയും വിവാഹ നിശ്ചയം. തുടർന്ന് 2021 ജൂലൈയിൽ ഇവർ വിവാഹിതരായി. അടുത്തിടെ ഇവർക്ക് ധ്വനി കൃഷ്ണ എന്ന മകളും ജനിച്ചിരുന്നു. ഗർഭിണിയായതിന് ശേഷം അഭിനയത്തിൽ നിന്നും മൃദുല ഇടവേള എടുത്തിരുന്നു
ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം ലൊക്കേഷനിലേക്ക് തിരിച്ചെത്തുകയാണ് എന്ന് പറഞ്ഞുകൊണ്ട് മൃദുല ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരിക്കുകയാണ്. അമ്മയാണ് പൊതുവെ ലൊക്കേഷനില്‍ എല്ലാം മൃദുലയ്‌ക്കൊപ്പം വരുന്നത്. ഇത്തവണ ഞങ്ങള്‍ക്കൊപ്പം ഒരു അംഗം കൂടെയുണ്ട് എന്ന് പറഞ്ഞ് ധ്വനി ബേബിയെയും വീഡിയോയില്‍ കാണിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ഒപ്പമാണ് മൃദുല ലൊക്കേഷനിലേക്ക് തിരിച്ചെത്തിയത്.
ഷൂട്ടിന് വേണ്ടി റെഡിയാകുന്നതിന്റെ വീഡിയോ കൂടെ മൃദുല പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ എന്ത് ഷോയ്ക്കാണ് പങ്കെടുക്കുന്നത്, സീരിയലാണോ, ടെലിവിഷന്‍ പരമ്പര തന്നെയാണോ എന്നൊന്നും നടി വെളിപ്പെടുത്തിയിട്ടില്ല. സ്റ്റാര്‍ മാജിക് ഷോയില്‍ നിന്നും വിളിച്ചിരുന്നു എന്നും, കുഞ്ഞ് ഓകെയായാല്‍ അവള്‍ക്കൊപ്പം ഷോയില്‍ പങ്കെടുക്കും എന്നും നേരത്തെ ഒരു അഭിമുഖത്തില്‍ മൃദുല പറഞ്ഞിരുന്നു.
അതേ സമയം അച്ഛനും അമ്മയ്ക്കും ഒപ്പം ധ്വനി ബേബിയും അഭിനയ ലോകത്ത് നാന്ദി കുറിച്ചു കഴിഞ്ഞു. അച്ഛന്‍ യുവ കൃഷ്ണ അഭിനയിക്കുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ ആണ് 38 ദിവസം പ്രായമുള്ളപ്പോള്‍ ധ്വനി അഭിനയിച്ചത്. ഷൂട്ടിങിനും അഭിമുഖങ്ങള്‍ ചെയ്യുമ്പോഴും എല്ലാം വളരെ നല്ല സഹകരണമാണ് ധ്വനി, അവള്‍ക്ക് വലിയ കുഴപ്പം ഒന്നും ഇല്ല എന്ന് മൃദുലയും യുവയും പറഞ്ഞിരുന്നു.