Malayalam
ത്രീഡി ബറോസ്…ക്യാമറക്ക് പുറകിൽ ഡയറക്റ്റർ മോഹന്‍ലാല്‍ ചിത്രം വൈറൽ …
ത്രീഡി ബറോസ്…ക്യാമറക്ക് പുറകിൽ ഡയറക്റ്റർ മോഹന്‍ലാല്‍ ചിത്രം വൈറൽ …
മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്. സിനിമയുമായി ബന്ധപ്പട്ട അപേഡേറ്റുകൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ക്യാമറയ്ക്ക് പുറകിൽ നിന്ന് നിർദേശം കൊടുക്കുന്ന മോഹൻലാലിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് സന്തോഷ് ശിവൻ.
ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷ് ശിവൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ത്രീഡി ബറോസ്’ എന്ന കുറിപ്പോടെയാണ് സന്തോഷ് ശിവൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന് തൊട്ടടുത്തായി തന്നെ സന്തോഷ് ശിവനെയും കാണാം.
മാര്‍ച്ച് 24ന് ബറോസിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള് റോഡ്സ് ലീഡ്സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
