Malayalam
ഒരു പെണ്ണിന്റെ വിയർപ്പിന്റെ വിലയെ മാത്രമേ ഇത്തരം വാർത്തകൾ ഇടുന്നവർക്കുള്ളൂ… ഇത്തരം തരംതാണ പരിപാടികൾ ചെയ്യാതിരിക്കൂ…
ഒരു പെണ്ണിന്റെ വിയർപ്പിന്റെ വിലയെ മാത്രമേ ഇത്തരം വാർത്തകൾ ഇടുന്നവർക്കുള്ളൂ… ഇത്തരം തരംതാണ പരിപാടികൾ ചെയ്യാതിരിക്കൂ…
ഷക്കീലയുടെ കോൺഗ്രസ് പ്രവേശനം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു ജീവിതത്തില്‍ പുതിയ റോള്‍ ഏറ്റെടുത്തിരിക്കുകയാണു താരം. തമിഴ്നാട് കോണ്‍ഗ്രസ് മനുഷ്യാവകാശ വകുപ്പ് മേധാവി ശ്രീനിവാസനാണ് താരത്തിന് അംഗത്വം നല്കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
നടി യുടെ കോണ്‍ഗ്രസ് പ്രവേശനത്തിന്റെ ചുവടുപിടിച്ച് ചര്‍ച്ചകള്‍ക്കൊപ്പം പരിഹാസങ്ങളും സജീവമാണ്. പലതും അശ്ലീലച്ചുവയോടെയാണ് എന്നുള്ളതാണ് സങ്കടകരം. ആശയത്തെ അശ്ലീലം കൊണ്ട് നേരിടുന്ന ഇക്കൂട്ടര്‍ക്കെതിരെ രോഷക്കുറിപ്പ് പങ്കുവയ്ക്കുകയാണ് അഭിഭാഷക കൂടിയായ ഷഹ്ന. ഏതു പക്ഷമായാലും രാഷ്ട്രീയം പറയുന്നവളെ,പൊതുധാരയിലേക്ക് വരുന്നവളെ ആക്രമിക്കുന്നത് ശരീരം കൊണ്ടാകുന്നത് എത്ര മോശമാണെന്ന് ഷഹ്ന കുറിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഷഹ്നയുടെ കുറിപ്പ്.
കുറിപ്പിന്റെ പൂർണ്ണ രൂപം
രഹസ്യമായി ഷക്കീല യുടെ വീഡിയോ കാണുകയും ആസ്വദിക്കുകയും അതേ സമയം പരസ്യമായി പരിഹസിക്കുകയും ചെയ്യുന്നവരിൽ കണ്ടു വരുന്ന ഇത്തരം troll മനോഭാവത്തെ ശക്തമായി എതിർക്കുന്നു.
ഷക്കീലയുടെ രാഷ്ട്രീയ തീരുമാനത്തെ (ഏതു പാർട്ടിയിലേക്കും ആകട്ടെ) പരിഹസിക്കാതെ അവരെ ഉൾകൊള്ളാൻ കഴിയാത്ത മനുഷ്യരുടെ പുരോഗമന ചിന്തയോട് എനിക്ക് ചിരിയാണു വരുന്നത്.
“ലൈംഗിക ആകർഷണം അത്ര കൊടും പാതകമൊന്നും അല്ലന്ന് മനസ്സിലാക്കാൻ കഴിയുന്ന കാലമായില്ലേ ഇതുവരെ..!!
ഏതു പക്ഷമായാലും രാഷ്ട്രീയം പറയുന്നവളെ,പൊതുധാരയിലേക്ക് വരുന്നവളെ ആക്രമിക്കുന്നത് ശരീരം കൊണ്ടാകുന്നത് എത്ര മോശമാണ്. “ആശയത്തെ ആശയം കൊണ്ട് നേരിടൂ” ഇത്തരം തരംതാണ പരിപാടികൾ ചെയ്യാതെ.ഇതൊരു പൊളിറ്റിക്കൽ joke ആയി കാണുന്നില്ല.
അന്നത്തിനു വേണ്ടി ആയാലും സുഖത്തിനു വേണ്ടി ആയാലും ശരീരം അവളുടെ ചോയ്സ് ആണ്.അതിനെ പരിഹസിക്കാൻ ഇത്തരം വാർത്തകൾ ഇടുന്നവർ ആലോചിക്കേണ്ടത് ഒരു പെണ്ണിന്റെ വിയർപ്പിന്റെ വിലയെ നിങ്ങൾക്ക് ഒക്കെ ഉള്ളുവെന്ന് വെളിപ്പെടുത്തുകയാണ്.അല്ലേ?
കാലം മാറി.ഇത്തരം ഗിമ്മിക്കുകളെ പരസ്യമായി പുച്ഛിച്ചു തള്ളുന്നു ആർ ഷഹിന
