Malayalam
സൂര്യ പോയാല്‍ ഒറ്റപ്പെടുമെന്ന് പുള്ളിക്ക് തന്നെ അറിയാം… രണ്ടാളും പ്ലാന്‍ ചെയ്തു അനൂപിനെ നോമിനേറ്റ് ചെയ്തതു പോലെ…മണിക്കുട്ടനെ ഡൗണ്‍ ആക്കിയതിന് പിന്നിൽ
സൂര്യ പോയാല്‍ ഒറ്റപ്പെടുമെന്ന് പുള്ളിക്ക് തന്നെ അറിയാം… രണ്ടാളും പ്ലാന്‍ ചെയ്തു അനൂപിനെ നോമിനേറ്റ് ചെയ്തതു പോലെ…മണിക്കുട്ടനെ ഡൗണ്‍ ആക്കിയതിന് പിന്നിൽ
വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് മണിക്കുട്ടന്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി സജീവമായ താരം ഇത്തവണ ബിഗ് ബോസിലും മത്സരിക്കുന്നുണ്ട്. ടാസ്ക്കുകളിലെല്ലാം അതിഗംഭീര പ്രകടനമാണ് മണിക്കുട്ടന് പുറത്തെടുക്കുന്നത്.
വേഷപ്പകര്‍ച്ചയിലൂടെ ഞെട്ടിച്ച താരത്തെ അഭിനന്ദിച്ച് ആരാധകരും എത്തിയിരുന്നു.തുടക്കം മുതല്‍ നല്ല പ്രകടനം കാഴ്ച വെച്ച താരം വീക്ക്ലി ടാസ്കുകളില് ഏറ്റവും മികച്ച് നില്‍ക്കാറുണ്ട്. ഇടയ്ക്ക് സൂര്യ പ്രണയം പറഞ്ഞ് വന്നെങ്കിലും പറഞ്ഞ് മനസിലാക്കി അത് ഒഴിവാക്കിയിരുന്നു. പക്ഷേ കുറച്ച് ദിവസങ്ങൡ മണിക്കുട്ടന് ലേശം ഡൗണ്‍ ആയി പോയോ എന്ന സംശയമാണ് പലര്‍ക്കും
സൂര്യയുടെ ചില പ്രവര്‍ത്തികളാണ് മണിക്കുട്ടനെ പിന്നോട്ടാക്കുന്നതെന്നും ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നുമല്ലെന്നും യഥാര്‍ഥത്തില്‍ താരം ഡൗണ്‍ ആയതിന് ചില കാര്യങ്ങളുണ്ടെന്ന് തുറന്ന് പറയുകയാണ് ആരാധകന്.
ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം
സൂര്യ മണിക്കുട്ടനെ ഡൗണ്‍ ആക്കുന്നുണ്ടെന്ന്! ഏതു വകയിലാണോ എന്തോ? അവള് കവിത വായിച്ചപ്പോഴും നേരിട്ട് ഇഷ്ടമുള്ള കാര്യം സൂചിപ്പിച്ചപ്പോഴും ഒന്നും ഡൗണ്‍ ആവാത്ത ആളെ കുറിച്ചാണ് ഈ പറയുന്നത് എന്ന് ഓര്‍ക്കണം.
ഇന്നലെ ജയില്‍ നോമിനേഷന്റെ സമയത്തു അവള് തമാശ രൂപേണ നമുക്ക് ഒരുമിച്ചു ജയിലില്‍ പോയാല്‍ മതി എന്നു പറഞ്ഞപ്പോള്‍ ഒരു നിമിഷം അവള് പറയുന്നത് കേട്ട് മണിക്കുട്ടനെ ഒന്നു അമ്പരക്കുന്നതു കണ്ടിരുന്നു.
അതാണ് പലരെയും പുള്ളിക്ക് സൂര്യയെ പുച്ഛം ആണെന്ന നിഗമനത്തില്‍ എത്തിച്ചത്. അതു വിഡ്ഢിത്തം ആണെന്ന് രണ്ടാളും അയല്‍ക്കൂട്ടത്തെ കുറിച്ചു (ആ മണ്ടന്മാരെക്കുറിച്ചു) ഇന്നലെ ചര്‍ച്ച നടത്തുന്നത് കണ്ടപ്പോള്‍ തന്നെ മനസ്സിലായി. മണിക്കുട്ടനെ ഡൗണ്‍ ആയിട്ട് വെറും രണ്ടു ദിവസമേ ആയുള്ളു എന്ന് കേട്ടിരുന്നു. ഈ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും പ്രണയം പറഞ്ഞു സൂര്യ പിറകേ നടന്നിട്ടില്ല. അവളുടെ പ്രണയത്തിന്റെ കാര്യം ആരും മണിക്കുട്ടനോട് ചോദിച്ചിട്ടുമില്ല.
പിന്നെ ഏതു വകുപ്പില്‍ പുള്ളി ഡൗണ്‍ ആവും? ഒരു സാധ്യത ഉണ്ട്. ഒറ്റ സാധ്യത. സൂര്യ നോമിനേഷനില്‍ വന്നതിനു ശേഷം ഉള്ള ഒരു ടാസ്കില് ഹിന്റാല്‍ക്കോ എവെര്‍ലാസ്റ്റിംഗ് പേര്‍സണ്‍ എന്ന നിലയില്‍ സൂര്യയുടെ പേര് പുള്ളി പറയുമ്പോള്‍ പുള്ളി കാര്യമില്ലാതെ തന്നെ സൂര്യയുടെ കവിതയുടെ കാര്യവും എടുത്തിടുന്നുണ്ട്. സൂര്യ അവിടെ വേണമെന്നുള്ള സൂചന പുള്ളി നല്‍കിയത് അത്തരത്തിലാണ്. കണ്ണാടിക്ക് മുന്പില് നിന്ന് സംസാരിക്കത്തക്കവണ്ണം സൂര്യയുടെ മനസ്സിനെ സന്തോഷിപ്പിച്ചതും അതു തന്നെ.
എന്നാല്‍ രണ്ടു ദിവസം ആയിട്ട് സൂര്യയാണ് പോവാന്‍ സാധ്യത എന്ന ഒരു കിംവദന്തി അവിടെ ഉണ്ട്. അക്കാര്യത്തില്‍ സൂര്യയ്ക്ക് ടെന്‍ഷനും ഉണ്ട്. അതു ഭാനുവിന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമായി. എന്നാല്‍ നോമിനേറ്റഡ് ആയ വേറെ ആര്‍ക്കും എലിമിനേഷനെ കുറിച്ച് ഒരു ടെന്‍ഷനും ഇല്ല. ആലോചിച്ചു നോക്കിയാല്‍ മണിക്കുട്ടന് ഡൗണ്‍ ആയതിന്റെ കാര്യം ഏകദേശം പിടികിട്ടും. സൂര്യ പോയാല്‍ പുള്ളി ഒറ്റപ്പെടുമെന്ന് പുള്ളിക്ക് തന്നെ അറിയാം. രണ്ടാളും പ്ലാന്‍ ചെയ്തു അനൂപിനെ നോമിനേറ്റ് ചെയ്തതു പോലെ പിന്നെ യാതൊന്നും സംഭവിക്കുകയില്ല. അയല്‍ക്കൂട്ടത്തിന്റെ ചര്‍ച്ചാ വിഷയം എന്തെന്ന് അറിയാനോ അതിനു അനുസരിച്ചു പ്ലാനിങ് നടത്താനോ പുള്ളിക്ക് പറ്റാതെയും ആവും. ആലോചിച്ചു നോക്ക്. സൂര്യ അല്ല പുള്ളിയെ വീക്ക് ആക്കുന്നത്.
