Connect with us

ട്രിബ്യൂട്ട് ടു ജോണ്‍സണ്‍ മാസ്റ്റര്‍; ബി.ജി.എം ഫിയസ്റ്റ റിലീസ് ചെയ്ത് ലാലേട്ടനും ചിത്രച്ചേച്ചിയും!

Malayalam

ട്രിബ്യൂട്ട് ടു ജോണ്‍സണ്‍ മാസ്റ്റര്‍; ബി.ജി.എം ഫിയസ്റ്റ റിലീസ് ചെയ്ത് ലാലേട്ടനും ചിത്രച്ചേച്ചിയും!

ട്രിബ്യൂട്ട് ടു ജോണ്‍സണ്‍ മാസ്റ്റര്‍; ബി.ജി.എം ഫിയസ്റ്റ റിലീസ് ചെയ്ത് ലാലേട്ടനും ചിത്രച്ചേച്ചിയും!

മെലഡിയുടെ മനോഹാരിതയിൽ മലയാളിയുടെ മനസിൽ ഇടം പിടിച്ച സംഗീത സംവിധായകനാണ് ജോണ്‍സണ്‍മാഷ് . മലയാളിയുടെ എൺപതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയ ആ നിത്യവസന്തം അനശ്വരമാക്കിയ ഗാനങ്ങൾക്കിന്നും നവയവ്വനമാണ്. വികാരങ്ങളെ സ്വാധീനിക്കാൻ സംഗീതത്തിന് സാധിക്കുമെങ്കിൽ അതിന് ജോൺസൻ മാഷിന്റെ സംഗീതം ഉത്തമ ഉദാഹരണമാണ്.

വെള്ളിയാഴ്ച ജോണ്‍സണ്‍ മാസ്റ്ററുടെ 68-ാം ജന്മദിനമായിരുന്നു. അതിനോടനുബന്ധിച്ച് ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് ആദരവുമായി എം3ഡിബിയുടെ ബി.ജി.എം ഫിയസ്റ്റ റിലീസ് ചെയ്യുകയുണ്ടായി. മോഹന്‍ലാല്‍, ഔസേപ്പച്ചന്‍, കെ.എസ് ചിത്ര, സുജാത മോഹന്‍, ജി വേണുഗോപാല്‍, ഗോപിസുന്ദര്‍, ബിജിബാല്‍, രാഹുല്‍രാജ്, ജിയോ ബേബി എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ബി.ജി.എം ഫിയസ്റ്റ റിലീസ് ചെയ്തത്.

ബി.ജി.എം ഫിയസ്റ്റ റിലീസ് ചെയ്യാന്‍ സാധിച്ചത് തനിക്ക് ലഭിച്ച ആദരമായി കാണുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. താന്‍ അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ക്ക് ജോണ്‍സണ്‍ മാഷുടെ അനശ്വരസംഗീതം കൂട്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ജോണ്‍സണ്‍ മാഷുടെ പല പശ്ചാത്തലസംഗീവും കേള്‍ക്കുമ്പോള്‍ ഗാനമായി വന്നിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ടെന്ന് ചിത്ര പറഞ്ഞു.

പലപ്പോഴും ചില പശ്ചാത്തല സംഗീതം കേൾക്കുമ്പോൾ ഇത് ഒരു ഗാനമായി വന്നെങ്കിൽ എന്ന തോന്നൽ മനസ്സിൽ വരുമായിരുന്നു. ഈ തോന്നലുകളിൽ ഏറെയും ജോൺസൻ മാഷ് ചെയ്ത സംഗീത ശകലങ്ങളാണെന്നതാണ് കൗതുകകരം.

ഈ ഓർമ്മകളിലേയ്ക്ക് വീണ്ടും മടങ്ങുവാൻ ഒരവസരമാണ് മലയാള സിനിമാ, സംഗീത മേഖലകളുടെ സമഗ്ര വിവര ശേഖരണമായ M3DB (മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ്) ജോണ്‍സണ്‍ മാസ്റ്ററുടെ പശ്ചാത്തല സംഗീത ശകലങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ “BGM Fiesta” എന്ന ആശയം. അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് നിങ്ങളേവരുടെയും‌ മുന്നില്‍ സാദരം ഞാനത് സമര്‍പ്പിക്കുന്നു. ചിത്ര ഫേസ്ബുക്കിൽ കുറിച്ചു .

2004 മുതല്‍ മലയാള സിനിമയെക്കുറിച്ചും സംഗീതത്തേക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ച് പങ്കുവെക്കുന്ന കൂട്ടായ്മയാണ് എം3ഡിബി.

2010 ഡിസംബര്‍ 20-നാണ് ജോണ്‍സണും സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദും ചേര്‍ന്ന് പാലക്കാട് വച്ച് മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് (M3DB) എന്ന ചലച്ചിത്ര വിവര സഞ്ചയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

about johnson master

More in Malayalam

Trending

Recent

To Top