Connect with us

ഡബ്ല്യു. സി. സിയെ ഞെട്ടിച്ച് ഇടിത്തീ പോലെ ആ വിവരം !എന്തൊരു ദുരന്തമാണ്! ഊറിച്ചിരിച്ച് ദിലീപ്

Malayalam

ഡബ്ല്യു. സി. സിയെ ഞെട്ടിച്ച് ഇടിത്തീ പോലെ ആ വിവരം !എന്തൊരു ദുരന്തമാണ്! ഊറിച്ചിരിച്ച് ദിലീപ്

ഡബ്ല്യു. സി. സിയെ ഞെട്ടിച്ച് ഇടിത്തീ പോലെ ആ വിവരം !എന്തൊരു ദുരന്തമാണ്! ഊറിച്ചിരിച്ച് ദിലീപ്

ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി കിട്ടണമെങ്കില്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ തന്നെ കോടതിയെ സമീപിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റണമെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹര്‍ജി നല്‍കിയതായ വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണെന്ന് ഡബ്ല്യുസിസി. നീതിക്കുവേണ്ടി തങ്ങളുടെ സഹപ്രവര്‍ത്തക മൂന്ന് വര്‍ഷമായി തുടരുന്ന കാത്തിരിപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് ദുരന്തമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സർക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല . അത് ഈ രാജ്യത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയിൽ കരുതലുള്ള മുഴുവൻ പേരുടെയും ഉത്തരവാദിത്വമായിരിക്കണമെന്നും ഡബ്ല്യുസിസി പ്രതികരിച്ചു.

ഡബ്ല്യുസിസിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഈ കോടതിയിൽ നിന്നും അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടില്ല , ആയതിനാൽ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസികൂഷൻ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു’ എന്ന വാർത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി. കേൾക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടർ തന്നെ സംശയിക്കുന്നതായി അറിയുന്നു. ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ മൂന്ന് വർഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പിൽ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്.

ഇക്കാര്യത്തിൽ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സർക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല . അത് ഈ രാജ്യത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയിൽ കരുതലുള്ള മുഴുവൻ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് ഞങ്ങൾ ഓർമ്മപ്പെടുത്തട്ടെ! ഇങ്ങനെയാണ് കത്ത് അവസാനിക്കുന്നത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top