Malayalam
ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ! രണ്ടും കൽപ്പിച്ച് തലൈവി; വമ്പൻ മേക്കോവറുമായി മഞ്ജു; ചിത്രം വൈറൽ
ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ! രണ്ടും കൽപ്പിച്ച് തലൈവി; വമ്പൻ മേക്കോവറുമായി മഞ്ജു; ചിത്രം വൈറൽ
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജു വ്യത്യസ്ത മേക്കോവറിലൂടെ ഓരോ തവണയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.
ഇപ്പോൾ ഇതാ മഞ്ജുവിന്റെതായി പുറത്തുവന്ന പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ന്യൂജൻ പിള്ളേർ വരെ തോറ്റുപോകുന്ന കിടിലൻ മേക്ക് ഓവറാണ് മഞ്ജു നടത്തിയിരിക്കുന്നത്. പ്ലീറ്റർഡ് സ്കേർട്ടും വൈറ്റ് ടോപ്പുമാണ് മഞ്ജു ധരിച്ചത്.
എറണാകുളത്ത് ‘ചതുർമുഖം’ സിനിമയുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റിൽ എത്തിയതായിരുന്നു മഞ്ജു. നിരവധി കമന്റ്കളാണ് ചിത്രത്തിന് ലഭിക്കുന്നത്
മഞ്ജുവാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രമാണ് ‘ചതുർമുഖം’. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മഞ്ജുവിന്റെ തേജസ്വിനി, സണ്ണിയുടെ ആന്റണി, അലന്‍സിയറുടെ ക്ലെമെന്റ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്ന ചിത്രമാണിത്.
നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിൽ ആക്ഷൻ സ്വീകൻസുകളിലും മഞ്ജുവാര്യർ തിളങ്ങുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഏപ്രിൽ 8 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഏറെ പ്രത്യേകതകളുള്ള ഈ സിനിമയുടെ കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്നതാണെന്ന് അണിയറപ്രവർത്തകർ. മലയാള സിനിമയിൽ വരാൻ പോകുന്ന ആദ്യ ടെക്നോ-ഹൊറർ ആയതു കൊണ്ട് തന്നെ അസാധാരണ തിയ്യറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് ചിത്രത്തിന് നൽകാൻ സാധിക്കും എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.
നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ജിസ്സ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന് തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുണ്യാളന് അഗര്‍ബത്തീസ്, സു…സു…സുധി വല്മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ അഭിനന്ദന് രാമാനുജമാണ്.ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന് തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
