Malayalam
വീറും വാശിയും തമാശകളും നിറഞ്ഞ കുഴല്‍പ്പന്തുകളി; ഇനി ജയിൽ നോമിനേഷൻ ജയിലിലേക്ക് പോകുകയാണെങ്കിൽ നമ്മൾ ഒരുമിച്ചതെന്ന് സൂര്യ; അമ്പരന്ന് മണിക്കുട്ടൻ
വീറും വാശിയും തമാശകളും നിറഞ്ഞ കുഴല്‍പ്പന്തുകളി; ഇനി ജയിൽ നോമിനേഷൻ ജയിലിലേക്ക് പോകുകയാണെങ്കിൽ നമ്മൾ ഒരുമിച്ചതെന്ന് സൂര്യ; അമ്പരന്ന് മണിക്കുട്ടൻ
വീറും വാശിയും തമാശകളുമൊക്കെ നിറഞ്ഞതായിരുന്നു ബിഗ് ബോസ്സിലെ ഈ ആഴ്ചയിലെ വീക്കിലി ടാസ്‌ക് ആയ കുഴല്‍പ്പന്തുകളി.
ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആരംഭിച്ച കളി പിന്നീട് ഗ്രൂപ്പുകള്‍ തമ്മിലേക്ക് മാറുകയായിരുന്നു. ഇതുവരെ ശാന്തരായി മാത്രം കണ്ടിരുന്നവര്‍ പൊട്ടിത്തെറിക്കുന്നതും കയ്യാങ്കളിയുടെ വക്കോളം എത്തുന്നതും ടാസ്‌ക്കില്‍ കണ്ടു.
വീക്കിലി ടാസ്‌ക് അവസാനിച്ചതോടെ ഇനിയുള്ളത് ജയിലില്‍ നോമിനേഷനാണ്. മോശം പ്രകടനം കാഴ്ചവച്ച രണ്ടു പേരെയാണ് ജയിലിലേക്ക് അയക്കാനുള്ളത്. ഇതിനായുള്ള നോമിഷേന്‍ ഇന്ന് നടക്കും.
എന്നാല്‍ ഇത്തവണത്തെ ജയില്‍ നോമിനേഷന്‍ തമാശകളും ട്രോളുകളും നിറഞ്ഞതായിരിക്കുമെന്നാണ് പുതിയ പ്രൊമോ വീഡിയോ പറയുന്നത്. കളിയും ചിരിയുമായി ഒരു ജയില്‍ നോമിനേഷനായിയിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. സെല്‍ഫ് ട്രോളുകളുമായി റംസാന്‍, നോബി, കിടിലം ഫിറോസ് എന്നിവരുമെത്തുന്നുണ്ട്.
ഇത്രയും പേരെ ജയിലില്‍ നിന്ന് മോചിപ്പിച്ചതിന് ഞാന്‍ മണിക്കുട്ടനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യുന്നുവെന്നാണ് നോബി പറയുന്നത്. ഇത് കേട്ട് മറ്റുള്ളവര്‍ പൊട്ടിച്ചിരിക്കുകയാണ്. പിന്നാലെ എത്തിയ സൂര്യ നമ്മള്‍ രണ്ടു പേരും ഒരുമിച്ചേ അതിനകത്തേക്ക് പോകൂ എന്നു പറയുമ്പോള്‍ മണിക്കുട്ടന്‍ അമ്പരന്ന് നോക്കുന്നുണ്ട്. മറ്റുള്ളവരുടെ മുഖത്തെ ചിരിയും രസകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.
അതേസമയം രണ്ടു പേരും നന്നായി പെര്‍ഫോം ചെയ്തിരുന്നു. ഞാനത് കണ്ടിരുന്നുവെന്നും കാരണം ഞാനവിടെ ബെഞ്ചിലിരിക്കുകയായിരുന്നുവെന്ന കിടിലം ഫിറോസിന്റെ കമന്റും ചിരി പടര്‍ത്തുന്നതായിരുന്നു.
ഒടുവില്‍ തങ്ങളെ ജയിലില്‍ അയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരുകൈകളും ഉയര്‍ത്തി നോബിയും റംസാനും എത്തുകയാണ്. അതേസമയം ആരൊക്കെയായിരിക്കും ജയിലിലേക്ക് പോവുക എന്ന കാര്യം ഇന്നാണ് അറിയുക. യെല്ലോ ടീമില്‍ നിന്നുമുള്ള രണ്ട് പേരെയാകും ഇന്ന് ജയിലിലേക്ക് അയക്കുക. നോബിയും റംസാനും സ്വയം മുന്നോട്ട് വന്ന സ്ഥിതിയ്ക്ക് ഇവരെ തന്നെയാകുമോ ജയിലിലേക്ക് അയക്കുക എന്നത് കണ്ടറിയണം. അതേസമയം ഗ്രീന്‍ ടീമിലെ സജ്‌ന ഫിറോസ്, മജിസിയ ഭാനു, അനൂപ് എന്നിവരാണ് ഏറ്റവും കൂടുതല്‍ പോയന്റുമായി മുന്നില്‍ നില്‍ക്കുന്നത്
