ശബരിമല വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ്ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, ശബരിമല വികാര വിഷയമാണെന്നും സുപ്രീം കോടതി വിധിയുടെ പേരിൽ സർക്കാർ നടത്തിയത് തോന്നിവാസമാണെന്നും സുരേഷ്ഗോപി പറഞ്ഞു.
ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനായി വടക്കുംനാഥനിൽ ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുന്നു എന്ന് സുരേഷ് ഗോപി പറഞ്ഞത് ഏറെ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു.
ഇത്തവണ തൃശ്ശൂര്‍ താന്‍ എടുക്കുകയല്ല, തൃശ്ശൂര്‍ ജനങ്ങള്‍ തനിക്ക് ഇങ്ങോട്ട് വെച്ചുനീട്ടുമെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറയുന്നത്. തൃശ്ശൂരിന് ടൂറിസം സാധ്യതകള്‍ ഉണ്ടെന്നും ജയിച്ചാല്‍ ഈ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അതെ സമയം തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പില്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു ഒരു മണ്ഡലത്തിലും ആര്‍ക്കും വിജയം ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പുകള്‍ എളുപ്പമല്ല. തൃശൂരിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹമാണെന്നും കൊച്ചിയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...