Malayalam
ബറോസിൽ ചെറിയൊരു വേഷം ചോദിച്ചിരുന്നു; പക്ഷെ അത് ലഭിക്കില്ലെന്ന് ഇപ്പോൾ ഉറപ്പായി; തുറന്ന് പറഞ്ഞ് ദിലീപ്
ബറോസിൽ ചെറിയൊരു വേഷം ചോദിച്ചിരുന്നു; പക്ഷെ അത് ലഭിക്കില്ലെന്ന് ഇപ്പോൾ ഉറപ്പായി; തുറന്ന് പറഞ്ഞ് ദിലീപ്
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ പൂജ നടന്നത്. മോഹന്‍ലാലിനുള്ളിലെ സംവിധായകനെ വളരെ നേരത്തെ തിരിച്ചറിറിഞ്ഞ വ്യക്തിയാണ് താനെന്ന് നടന്‍ ദിലീപ്.
ബറോസിന്റെ പൂജാ വേളയിലാണ് അധിമാര്‍ക്കും അറിയാത്ത സംഭവമാണ് ദിലീപ് പങ്കുവച്ചത്. താരത്തിന് പണ്ടു മുതല്‍ക്കേ സംവിധാനത്തെ കുറിച്ച് ധാരണയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ദിലീപിന്റെ വാക്കുകള്‍.
‘ലാലേട്ടനിലെ സംവിധായകന്റെ കഴിവുകൾ വളരെ നേരത്തെ തന്നെ അറിഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാൻ. ഉള്ളടക്കം എന്ന സിനിമ ചെയ്യുന്ന സമയത്ത് അതിലെ ഒരു സംഘട്ടന രംഗം ലാലേട്ടനാണ് ഒരുക്കിയത്. അന്ന് ഞാനും ലാൽജോസുമായിരുന്നു അദ്ദേഹത്തിന്റെ സഹായികൾ.
അവിടെ ഇടി ഇങ്ങനെ ഇടി എന്നൊക്കെ അദ്ദേഹം പറയുമ്പോൾ അതൊക്കെ ഞങ്ങൾ അനുകരിച്ചു കാണിക്കും. ലാലേട്ടൻ സംവിധാനം ചെയ്യുന്നുവെന്ന് കേട്ടപ്പോഴെ അദ്ദേഹത്തോടു ഞാൻ ചെറിയൊരു വേഷം ചോദിച്ചിരുന്നു. പക്ഷേ ഇപ്പൊൾ ഇതിലെ അഭിനേതാക്കളെ കാണുമ്പോൾ അതിനു സ്കോപ്പില്ല എന്നു തോന്നുന്നു.’ ദിലീപ് പറഞ്ഞു.
ബറോസിൽ പ്രധാന വേഷം ചെയ്യുന്ന പൃഥ്വിരാജ് പൂജാവേദിയിൽ പറഞ്ഞതിങ്ങനെയായിരുന്നു
‘ബറോസ് എന്ന ചിത്രത്തിന്റെ തിരക്കഥ മുഴുവനായി വായിച്ച ഒരാളാണ് ഞാൻ. ഇൗ ചിത്രത്തിന്റെ ഭാഗമായതു കൊണ്ടു തന്നെ ഇൗ സിനിമയെ പൊക്കി പറയാൻ ഞാനാളല്ല. അല്ലായിരുന്നുവെങ്കിൽ ഞാനൊരുപാട് പുകഴ്ത്തി പറഞ്ഞേനെ. ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എനിക്കൊരു വേഷം തന്നതിന് അദ്ദേഹത്തിന് നന്ദി പറയുന്നു. ലോകത്തിലെ ഏതു നടനെ വച്ചും ചെയ്യാവുന്ന വേഷത്തിന് എന്നെ വിളിച്ചതിന് ആന്റണിച്ചേട്ടനും നന്ദി.’
കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ വച്ചാണ് ബറോസിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. മമ്മൂട്ടി ഉള്‍പ്പെടെ മലയാള സിനിമാരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബറോസ് ലോകശ്രദ്ധ നേടാന്‍ പോകുന്ന ചിത്രമാണ് എന്നാണ് ചടങ്ങില്‍ സംസാരിക്കവെ മമ്മൂട്ടി പറഞ്ഞത്. മലയാള സിനിമയില്‍ ഒരുപാട് നടന്‍മാന്‍ സംവിധായകരായിട്ടുണ്ട്. ഇപ്പോള്‍ അരയും തലയും മുറുക്കി മോഹന്‍ലാലും ഇറങ്ങിയിരിക്കുകയാണ് എന്ന് മമ്മൂട്ടി പറഞ്ഞു.
