Malayalam
സജ്നയ്ക്ക് വേണ്ടി ബിഗ് ബോസിനോട് അപേക്ഷിച്ച് ഭാഗ്യലക്ഷ്മി; ഇത്തരം കാര്യങ്ങൾ ഇവിടെ പറയരുത്! സജ്നയ്ക്ക് താക്കീതുമായി ഫിറോസ്
സജ്നയ്ക്ക് വേണ്ടി ബിഗ് ബോസിനോട് അപേക്ഷിച്ച് ഭാഗ്യലക്ഷ്മി; ഇത്തരം കാര്യങ്ങൾ ഇവിടെ പറയരുത്! സജ്നയ്ക്ക് താക്കീതുമായി ഫിറോസ്
സംഭവ ബഹുലമായ എപ്പിസോഡുകളാണ് ബിഗ് ബോസ്സിൽ ഓരോ ദിവസവും നടക്കുന്നത്. ബിഗ് ബോസ് വീട്ടിലെ ഓരോ ദിവസവും അവസാനിക്കുന്നത് മീറ്റിങ്ങോടു കൂടിയാണ്.
അന്നത്തെ ദിവസത്തെ പ്രശ്നങ്ങളും പരാതികളും നിര്‍ദ്ദേശങ്ങളുമെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയ ശേഷമാണ് ഓരോ ദിവസവും മത്സരാര്‍ത്ഥികള്‍ കിടക്കാന്‍ പോകുന്നത്. ചര്‍ച്ചയ്ക്കൊടുവില്‍ ഭാഗ്യലക്ഷ്മിയോട് ആ കാര്യം ആവശ്യപ്പെടാന്‍ റംസാന് പറയുകയായിരുന്നു. പിന്നാലെ ടേബിളിലെ ക്യാമറയെ നോക്കി ഭാഗ്യലക്ഷ്മി ബിഗ് ബോസിനോടുള്ള അപേക്ഷ അറിയിച്ചു.
‘ബിഗ് ബോസ് ഞങ്ങള്‍ എല്ലാവരുടേയും താഴ്മയായ അപേക്ഷയാണ്. ഇവിടെ ഞങ്ങളെല്ലാവരും സ്വമനസാലെ തന്നെ ആണ് വന്നിരിക്കുന്നതെങ്കിലും തങ്ങളുടെ ഭാര്യ, അച്ഛന്, അമ്മ അങ്ങനെയുള്ളവരെ മിസ് ചെയ്യുന്നുണ്ട്.
പക്ഷെ അവരെല്ലാം മുതിര്‍ന്നവരാണ് അതുകൊണ്ട് അവര്‍ക്ക് സാഹചര്യം മനസിലാകും. എന്നാല്‍ ഫിറോസിന്റേയും സജ്നയുടേയും മക്കള്‍ തീരെ കുഞ്ഞുങ്ങളാണ്. ഇവര്‍ക്ക് അവരെ കാണണം എന്നതിനേക്കാള്‍ ആ കുഞ്ഞുങ്ങള്‍ക്ക് അച്ഛനേയും അമ്മയേയും കാണണം എന്ന് ആഗ്രഹമുണ്ടാകും മക്കള്‍ക്ക്”.
വയസായ അമ്മയുടെ അടുത്ത് അവരെ ഏല്‍പ്പിച്ചാണ് ഇവര്‍ വന്നത്. അവര്‍ക്ക് അവരുടേതായ പിടിവാശിയൊക്കെ കാണും. അതുകൊണ്ട് ദയവ് ചെയ്ത് അച്ഛനും അമ്മയ്ക്കും അവരുടെ മക്കളെ കാണിച്ചു കൊടുക്കണം. ഞങ്ങള്‍ എല്ലാവര്ക്കും വേണ്ടി ബിഗ് ബോസ് അത് നടത്തി തരുമെന്ന് പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പിന്നാലെ മറ്റ് മത്സരാര്‍ത്ഥികളും ബിഗ് ബോസിനോട് കൈകൂപ്പി പ്ലീസ് എന്ന് പറഞ്ഞ് അപേക്ഷിച്ചു.
പിന്നീട് ഇതിനെ കുറിച്ച് ഫിറോസും സജ്നയും തമ്മില്‍ ചര്‍ച്ചയുണ്ടായി. താനാണ് മക്കളെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ഭാഗ്യലക്ഷ്മിയോട് പറഞ്ഞതെന്ന് സജ്ന പറഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഇവിടെ പറയരുതെന്നായിരുന്നു ഫിറോസിന് പറയാനുണ്ടായിരുന്നത്.
വ്യക്തിപരമായ കാര്യങ്ങള്‍ വ്യക്തിപരമായി തന്നെ ഇരിക്കണമെന്നാണ് ഫിറോസ് പറയുന്നത്. നാളെ ഇതേ കാരണം പറഞ്ഞ് തന്നെ ചിലപ്പോള്‍ നോമിനേറ്റ് ചെയ്യാപ്പെടാനും സാധ്യതയുണ്ടെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.
