Malayalam
ലാലേട്ടന്റെയും മമ്മൂക്കയുടെയും നായിക; വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറി; ഇപ്പോഴത്തെ ജീവിതം കണ്ടോ
ലാലേട്ടന്റെയും മമ്മൂക്കയുടെയും നായിക; വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറി; ഇപ്പോഴത്തെ ജീവിതം കണ്ടോ

തെന്നിന്ത്യയില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായിത്തിളങ്ങിയ നടിയാണ് ലയ ഗോര്‍ട്ടി. വിവാഹത്തോടെ അഭിനയത്തോട് വിട പറയുന്ന നായികമാരില്‍ ഒരാളായി മാറിയ ലയയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം ബാലതാരമായാണ്. .തെലുങ്ക് ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴ്,കന്നട,മലയാളം ഭാഷകളിലെ ചിത്രങ്ങളിലും തതിളങ്ങി. തൊമ്മനും മക്കളും,രാഷ്ട്രം,ആലീസ് ഇന്‍ വണ്ടര്‍ലാന്റ്,ഉടയോന് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും ഏറെ സുപരിചിതയായി
1992ല്‍ ബാലതാരമായാണ് ലയ സിനിമയിലെത്തിയത്. കുറഞ്ഞ നാളുകള്‍ കൊണ്ടു തന്നെ തെന്നിന്ത്യയിലെ ശ്രദ്ധേയ നടിമാരില്‍ ഒരാളായി മാറിയ ലയ അറുപതോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
മികച്ച കുച്ചിപ്പുടി നര്‍ത്തകിയായ ലയ 2006 ജൂണ്‍ 14ന് ഡോ. ശ്രീ ഗണേശ് ഗോര്‍ട്ടിയെ വിവാഹം ചെയ്തതിനു പിന്നാലെ അഭിനയ രംഗത്ത് നിന്നും പിന്‍വാങ്ങി. വിവാഹ ശേഷം കുടുംബത്തിനൊപ്പം ലോസ് ഏഞ്ചന്‍സിലാണ് താരം. സ്ലോക ഗോര്‍ട്ടി, വചന് ഗോര്‍ട്ടി എന്നിവരാണ് മക്കള്‍.2006ല്‍ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത ലയ 2010ലും 2018 ലും രണ്ടു തെലുങ്ക് ചിത്രങ്ങളില്‍ അതിഥിവേഷത്തിലെത്തിയിരുന്നു.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...