Social Media
ജീവിതം ഉത്സവമാണെന്ന് ശ്രുതി രജനീകാന്ത്; ചിത്രങ്ങൾ വൈറലാകുന്നു
ജീവിതം ഉത്സവമാണെന്ന് ശ്രുതി രജനീകാന്ത്; ചിത്രങ്ങൾ വൈറലാകുന്നു
ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറിയ ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. പരമ്പര വിജയകരമായി മുന്നോട്ട് പോവുകയാണ്. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി കഴിഞ്ഞു.
ചക്കപ്പഴത്തിലൂടെ വലിയ ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രുതി രജനീകാന്ത്. താരം കൈകാര്യം ചെയ്യുന്ന പൈങ്കിളി എന്ന കഥാപാത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.. തന്മയത്തമുള്ള ശ്രുതിയുടെ അഭിനയ ശൈലിയാണ് പ്രേക്ഷകരോട് വളരെ പെട്ടെന്ന് അടുപ്പിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശ്രുതി. താരം അടുത്തിടെ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും ബിഹൈൻഡ് ദ സീൻ വീഡിയോയുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജീവിതം ഉത്സവമാണെന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.
മനസ് തുറക്കുന്ന ഇടം എന്ന ക്യാപ്ഷനോടെ അടുത്തിടെ ശ്രുതി പങ്കുവച്ച ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.. മനോഹരമായ പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് തനി നാടന്‍ ലുക്കിലായിരുന്നു അന്ന് താരമെത്തിയത്.
