Actress
‘ചാക്കോച്ചനും സിദ്ദിഖേട്ടനും, മുകേഷേട്ടനും പിഷുവും എല്ലാരും കലക്കി’ യെന്ന് റിമി; സംഭവം ഇങ്ങനെ
‘ചാക്കോച്ചനും സിദ്ദിഖേട്ടനും, മുകേഷേട്ടനും പിഷുവും എല്ലാരും കലക്കി’ യെന്ന് റിമി; സംഭവം ഇങ്ങനെ
വിജയ് സൂപ്പറും പൗർണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത പുതിയ സിനിമയാണ് മോഹൻകുമാര്‍ ഫാൻസ്. വളരെ മികച്ചൊരു ഫാമിലി എന്റർടെയിനർ എന്നാണ് ഗായിക റിമിടോമി ചിത്രത്തെ വിശേഷിപ്പിച്ചത്.
“സിനിമ കണ്ടു. നല്ല സിനിമ. കൊച്ചു കൊച്ചു തമാശകളും ഉള്ളിൽ തട്ടുന്ന രംഗങ്ങളും ഉള്ള നല്ല നല്ല ഫീൽ തരുന്ന സിനിമ. ഒരുപാട് സന്തോഷം. ലിസ്റ്റിന്‍ സ്റ്റീഫനന്റെയും ജിസ് ജോയിയുടെയും അടുത്തുനിന്നൊരു നല്ല സിനിമ.
ചാക്കോച്ചനും സിദ്ദിഖേട്ടനും, മുകേഷേട്ടനും പിഷുവും, ആസിഫ് അലിയും വിനയ് ഫോർട്ടും എല്ലാവരും കലക്കി. പതിവ് പോലെ ജിസ് ജോയ് നമ്മളെ നിരാശപ്പെടുത്തിയില്ല”. എന്ന ക്യാപ്ഷ്യനോടെയാണ് റിമി പുതിയ സിനിമ കണ്ട സന്തോഷം പങ്ക് വച്ചത്.
ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ നിറഞ്ഞ കൈയ്യടി വാങ്ങിയെടുത്ത സിനിമ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. ഒട്ടനവധി അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി ഇപ്പോൾ ആരാധകരും താരങ്ങളും പങ്ക് വയ്ക്കുന്നത്.
ചാക്കോച്ചൻ നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സിദ്ധിഖ്, ആസിഫ് അലി, കെപിഎസി ലളിത, ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി, കൃഷ്ണശങ്കര്‍, അലൻസിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.
ആസിഫ് അലി അതിഥി വേഷത്തിൽ ആണ് ചിത്രത്തിൽ എത്തുന്നത്. സൂപ്പർ ഹിറ്റ് സിനിമകളുടെ തിരക്കഥകളൊരുക്കി ശ്രദ്ധേയരായ ബോബി- സഞ്ജയ്‌യുടേതാണ് കഥ. പുതുമുഖമായ അനാർക്കലിയാണ് നായിക. കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്ക് ശേഷം മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്.
malayalam
