Social Media
തന്നെ കണ്ട് കൊതിക്കാത്തവരായി ആരും കാണില്ലെന്ന് കമന്റ്…. ഞരമ്പന്റെ വായടപ്പിച്ച് സീമ വിനീത്
തന്നെ കണ്ട് കൊതിക്കാത്തവരായി ആരും കാണില്ലെന്ന് കമന്റ്…. ഞരമ്പന്റെ വായടപ്പിച്ച് സീമ വിനീത്
കോമഡി ഷോ വേദികളിലൂടെ പ്രേക്ഷകരിലേക്കെത്തി ശ്രദ്ധ പിടിച്ചുപറ്റിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റാണ് സീമ വിനീത് . സീമ അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് നടി മാലാ പാർവതിയുടെ മകൻ അശ്ലീല ചാറ്റ് നടത്തിയതുമായി ബന്ധപ്പെട്ടുള്ള തുറന്നുപറച്ചിലിലൂടെയായിരുന്നു. അടുത്തിടെ ആയിരുന്നു സീമയുടെ വർഷപൂജയുടെ ചിത്രങ്ങൾ വൈറൽ ആയത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്ഷം തികഞ്ഞപ്പോഴാണ് വർഷപൂജ നടത്തി താൻ പൂര്ണ്ണമായി സ്ത്രീയായി മാറിക്കഴിഞ്ഞെന്ന് ലോകത്തോട് താരം വിളിച്ചു പറയുന്നത്
സോഷ്യൽ മീഡിയയിൽ സജീവമായ സീമ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ താരം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആണ് പുതിയ ചർച്ചാ വിഷയം. ഇൻബോക്സിൽ മെസ്സേജ് അയച്ചു വെറുപ്പിച്ച ഒരു ഞരമ്പനെ തുടർന്നു കാട്ടിയിരിക്കുകയാണ് സീമ. തന്നെ കണ്ട് കൊതിക്കാത്തവരായി ആരും കാണില്ല എന്നാണ് അയാൾ മെസ്സേജ് അയച്ചിരിക്കുന്നത്. കണ്ടു കൊതിക്കാൻ താൻ ലഡുവോ ജിലേബിയോ ആണോ.. ആരേലും ഒന്ന് പറയുമോ എന്താ സംഭവം എന്ന അടിക്കുറിപ്പോടെയാണ് സീമ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുനന്ത്.
നിരവധി പേരാണ് പോസ്റ്റിന് പ്രതികരണവുമായെത്തിയിരിക്കുന്നത്. അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്, ഇതൊക്കെ എന്തിനാണ് സ്ക്രീൻഷോട്ട് എടുത്ത് ജനങ്ങളെ അറിയിക്കുന്നത്. ഇതൊക്കെ പബ്ലിസിറ്റിക്ക് വേണ്ടി ഇവർ വെറുതെ ചെയ്യുന്നതാണ്… എന്നിങ്ങനെ പോകുന്നു കമന്റുകൾ
