Malayalam
മനസില്‍ പതിഞ്ഞ മുഖമാണ്; പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ ഒരു പോസ്റ്റര്‍ ഒട്ടിക്കേണ്ട ആവശ്യമില്ല
മനസില്‍ പതിഞ്ഞ മുഖമാണ്; പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ ഒരു പോസ്റ്റര്‍ ഒട്ടിക്കേണ്ട ആവശ്യമില്ല
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയില്‍ പോസ്റ്റര്‍ പോലും ആവശ്യമില്ലെന്ന് നടന്‍ രമേഷ് പിഷാരടി. ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രിക സമര്‍പ്പണത്തിന് പിന്നാലെ ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരിക്കുകയാണ്.
‘കേരളത്തിന്റെ മറ്റെല്ലാ സ്ഥലങ്ങളിലും പോസ്റ്റര്‍ വെച്ചാലും, പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ ഒരു പോസ്റ്റര്‍ ഒട്ടിക്കേണ്ട ആവശ്യമില്ല. അത് പത്ത് അമ്പത് വര്‍ഷമായിട്ട് ഇവിടുത്തെ ജനങ്ങളുടെ മനസില്‍ മറയാത്ത രീതിയില്‍ പതിഞ്ഞിരിക്കുന്ന ഒരു മുഖമാണ്.’ പിഷാരടി പറഞ്ഞു.
അതേസമയം തന്റെ സുഹൃത്തും സിനിമ നടനുമായി ധര്‍മ്മജന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും രമേഷ് പിഷാരടി പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ധര്‍മ്മജന്‍ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. കെ എം സച്ചിന്‍ ദേവാണ് ബാലുശ്ശേരിയില്‍ നിന്ന് മത്സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ത്ഥി. ബാലുശ്ശേരിയില്‍ നിന്ന് മത്സരിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ധര്‍മ്മജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
