Malayalam
അടിപതറി ഭാഗ്യലക്ഷ്മി! ഇനി രക്ഷയില്ല… ജാമ്യം തള്ളാനായി ഹൈക്കോടതി നിർണ്ണായക നീക്കം!
അടിപതറി ഭാഗ്യലക്ഷ്മി! ഇനി രക്ഷയില്ല… ജാമ്യം തള്ളാനായി ഹൈക്കോടതി നിർണ്ണായക നീക്കം!
സ്ത്രീകളെ അപമാനിച്ച് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ താമസ സ്ഥലത്ത് ത്തെി അതിക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും കരിയോയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറക്ക ലിന്റെയും ജാമ്യം നിർണ്ണായകമാണ്
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. തങ്ങള്‍ അടി കിട്ടിയ ശേഷം തള്ളിപ്പറഞ്ഞ ആ സര്‍ക്കാരിന്റെ അടുത്തേക്കാണ് ഹൈക്കോടതി ഒരു വാക്ക് ചോദിച്ചിരിക്കുന്നത്. എല്ലാ കാലവും ഇടതു പക്ഷത്തിന് അനുകൂലമായി പ്രതികരിച്ച തങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്നാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും കരുതുന്നത്. അതിനാലാണ് പോലീസിന്റെ നോട്ടപ്പുറത്തുണ്ടെങ്കിലും ഒളിവില്‍ നിന്നും പിടികൂടാത്തത്. അതേസമയം സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് ഹൈക്കോടതിയിലും എടുത്താല്‍ തമ്പാനൂര്‍ പോലീസിന്റെ ജോലി കൂടും. അടുത്ത വെള്ളിയാഴ്ച 23നാണ് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നത്.കഴിഞ്ഞ മാസം 26 നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
വീട്ടില്‍ കയറി തല്ലിയ ശേഷം അവര്‍ തന്നെ നല്കിയ പരാതിയില്‍ വിജയ് പി നായര്‍ ജാമ്യം കിട്ടി പുറത്താണ് . അതേസമയം വിജയ് പി നായരുടെ പരാതിയിന്മേലുള്ള കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ ഒളിവിലുമാണ്. ഇവരുടെ ഏക പ്രതീക്ഷയാണ് ഹൈക്കോടതി. എന്നാല്‍ സെഷന്‍സ് കോടതിയെ പോലെ ഹൈക്കോടതിയിലും തിരിച്ചടി ഉണ്ടാകുമോ എന്നും ഭയക്കുന്നുണ്ട്.
പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണു വിജയ് പി. നായരുടെ താമസ സ്ഥലത്തു പോയതെന്നുമാണു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. . അതേസമയം യുട്യൂബ് ചാനല്‍ വഴി അപകീര്‍ത്തികരമായ അശ്ലീല വിഡിയോകള്‍ പോസ്റ്റ് ചെയ്തതിനു മ്യൂസിയം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ വിജയ് പി.നായര്‍ക്കു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
അതേസമയം ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ അവസാന അയുധവും പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് വക്കീല്‍. ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെന്നൊന്നും നിലനില്‍ക്കില്ലെന്നും വിജയ് പി. നായര്‍ ക്ഷണിച്ചിട്ടാണു പോയതെന്നും അതിക്രമിച്ചു കടന്നിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. വിഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ തയാറാകാത്തതിനാലാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി പോയത്. വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചിട്ടില്ലെന്നും, പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും, എന്നാല്‍ വിജയ് പി നായര്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നുമാണ് ഭാഗ്യലക്ഷ്മിയും സംഘവും വാദിക്കുന്നത്.
