Malayalam
ഇവിടെ നിൽക്കാൻ സാധിക്കില്ല! കട്ടകലിപ്പിൽ ഭാഗ്യലക്ഷ്മി, ഇനി ഈ ടീമില്‍ വേണ്ട… മറ്റൊരു മുഖവുമായി നോബി
ഇവിടെ നിൽക്കാൻ സാധിക്കില്ല! കട്ടകലിപ്പിൽ ഭാഗ്യലക്ഷ്മി, ഇനി ഈ ടീമില്‍ വേണ്ട… മറ്റൊരു മുഖവുമായി നോബി
പുതിയ എപ്പിസോഡില്‍ കിച്ചന് ഡ്യൂട്ടിയുടെ പേരില്‍ ഭാഗ്യലക്ഷ്മിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സജ്ന. അതിരാവിലെ എഴുന്നേറ്റ് ചോറും സാമ്പാറുമൊക്കെ വെച്ച് ഭാഗ്യലക്ഷ്മി കിച്ചന് ടീമിന്റെ ജോലി ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുന്നതിലുള്ള പ്രതിഷേധമായിരുന്നു സജ്നയ്ക്ക്. രാവിലെ തന്നെ വഴക്കുണ്ടാക്കാന്‍ വയ്യെന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി നോബിയെയും കിടിലം ഫിറോസിനെയും വിളിച്ച് എഴുന്നേല്‍പ്പിച്ചു.
ഇരുവരും വന്ന് കാര്യം അന്വേഷിച്ചപ്പോള്‍ കിച്ചന് ടീമിലുള്ളവരോട് അഭിപ്രായം ചോദിക്കാതെ ഭാഗ്യലക്ഷ്മി സ്വന്തം ഇഷ്ടത്തിന് ഭക്ഷണം ഉണ്ടാക്കുകയാണെന്നും ചപ്പാത്തിയ്ക്ക് പകരം പുട്ട് ഉണ്ടാക്കിയത് കാരണം മാവ് തീര്ന്നതായിട്ടും സജ്ന ആരോപിക്കുന്നു. രാത്രിയില്‍ കഞ്ഞി ഉണ്ടാക്കിയതും ഭാഗ്യലക്ഷ്മിയുടെ താല്‍പര്യത്തിനാണെന്നും തങ്ങളോട് അഭിപ്രായം ചോദിച്ചില്ലെന്നും സജ്ന വീണ്ടും ആരോപിച്ചതോടെ ഇന്നലെ ഗ്രൂപ്പ് മീറ്റിങ്ങില്‍ കഞ്ഞി ഉണ്ടാക്കാന്‍ തീരുമാനിച്ചതാണെന്ന് നോബി വ്യക്തമാക്കി.
ഇങ്ങനെയാണെങ്കില്‍ കിച്ചണ്‍ ഡ്യൂട്ടി വേണ്ടെന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി ദേഷ്യപ്പെട്ട് ഇറങ്ങി പോയി. എന്നാല്‍ സജ്ന ഇനി കിച്ചന് ടീമില്‍ തുടരേണ്ട എന്ന തീരുമാനമാണ് ക്യാപ്റ്റനായ നോബി എടുത്തത്. ഇതോടെ തനിക്ക് ജോലി ചെയ്യാന്‍ അവസരം തരാതെ ഒറ്റയ്ക്ക് ചെയ്യുകയാണെന്നും ഇവിടുത്തെ ഗ്രൂപ്പീസം അവസാനിപ്പിക്കണമെന്നും സജ്ന പറഞ്ഞു. നോബിയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
അതിനിടെ ഋതുന്റെ പിറന്നാൾ ആഷോഷമാക്കിയിരിക്കുകയാണ് ബിഗ് ബോസ് അംഗങ്ങൾ. കേക്ക് വന്നപ്പോഴേക്കും അനൂപും സായിയും ചേർന്ന് ഋതുവിനെ പ്രാങ്ക് ആക്കുകയാണ് ആദ്യം ചെയ്തത്.
ജയിലിൽ പോകുന്ന കാര്യങ്ങൾ പറഞ്ഞായിരുന്നു ഇരുവരും ഋതുവിനോട് സംസാരിച്ചത്. പിന്നാലെ അനൂപും സായിയും തമ്മിൽ തർക്കമാകുന്നത് പോലെ അഭിനയിക്കുകയായിരുന്നു. ഒടുവിൽ എല്ലാവരും ഋതുവിന് പിറന്നാൾ ആശംസകൾ പറയുകയും കേക്ക് മുറിക്കുകയുമായിരുന്നു. ഋതുവിന്റെ ഫാമിലി, ഫ്രണ്ട്സ്, കസിൻസ് എല്ലാവരും ആശംസകൾ അറിയിക്കുകയും ചെയ്തു.
