Malayalam
ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണിത്, വയറ്റില്‍ ഒരു കുഞ്ഞ് വളരുമ്പോഴുള്ള മഹത്തായ അനുഭവം തിരിച്ചറിയുന്നു; ശ്രേയ ഘോഷാല്‍
ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണിത്, വയറ്റില്‍ ഒരു കുഞ്ഞ് വളരുമ്പോഴുള്ള മഹത്തായ അനുഭവം തിരിച്ചറിയുന്നു; ശ്രേയ ഘോഷാല്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് ശ്രേയ ഘോഷാല്‍ അറിയിച്ചത്. ശ്രേയയുടെയും ഭര്‍ത്താവിന്റെയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ‘ശ്രേയാദിത്യ ഓണ്‍ ദ് വേ’ എന്നു കുറിച്ചു കൊണ്ടാണ് സന്തോഷ വാർത്ത ഗായിക അറിയിച്ചത്.ഇപ്പോള്‍ ഇതാ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ശ്രേയ.
”ഞാന്‍ ഇപ്പോള്‍ യഥാര്‍ഥത്തില്‍ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയത്താണ്. മാതാപിതാക്കളാകാന്‍ ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തോട് ആദ്യമേ നന്ദി പറയുന്നു. വയറ്റില്‍ ഒരു കുഞ്ഞ് വളരുമ്പോഴുള്ള മഹത്തായ അനുഭവം എന്താണെന്ന് എന്റെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ഞാന്‍ ഒരുപാട് തവണ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഞാനത് അനുഭവിച്ചറിയുന്നു. ഒരു സ്ത്രീയ്ക്ക് ഏറ്റവും കൂടുതല്‍ സന്തോഷം പകരുന്നതും അവള്‍ക്കു കിട്ടുന്ന ഏറ്റവും മികച്ച സമ്മാനവും മാതൃത്വത്തിന്റെ മധുരം ആണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. എന്റെ ഭര്‍ത്താവ് ശൈലാദിത്യ എന്റെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിച്ചു കൊണ്ട് എപ്പോഴും എനിക്കൊപ്പമുണ്ട്. എന്നിലെ മാനസികമായ മാറ്റങ്ങളും വാശികളും കൊഞ്ചലുകളുമെല്ലാം അദ്ദേഹം തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു. തിരക്കുകളില്‍ നിന്നൊക്കെ മാറി ഒരുമിച്ചിരിക്കാനും എല്ലാം പങ്കുവയ്ക്കാനും ഇപ്പോഴാണ് ഞങ്ങള്‍ക്കു സമയം കിട്ടുന്നതെന്ന് ശ്രേയ പറയുന്നു
2015 ലായിരുന്നു ശ്രേയയുടെയും ശിലാദിത്യ മുഖോപാധ്യായയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. എഞ്ചിനീയറായ ശൈലാദിത്യ റസിലന്റ് ടെക്‌നോളജീസ്, ഹിപ്മാസ്‌ക് ഡോട്ട് കോം തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്.
2002ൽ ദേവദാസ് എന്ന ചിത്രത്തിലെ ബേരി പിയാ എന്ന പാട്ടും പാടിയാണ് ശ്രേയ പിന്നണി ഗാനരംഗത്തെത്തുന്നത്. സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്.
