Actor
കരകയറിയിട്ടില്ല, വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്; മണിയുടെ അനുജൻ പറയുന്നു
കരകയറിയിട്ടില്ല, വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്; മണിയുടെ അനുജൻ പറയുന്നു
കലാഭവന്‍ മണി ഓര്‍മയായിട്ട് ഇന്നലെ അഞ്ച് വര്‍ഷമായി. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രിയിലൂടെ ശ്രദ്ധേയനായാണ് മണി സിനിമയിലെത്തിയത്. ആദ്യം സിനിമാസ്വാദകരെ ചിരിപ്പിച്ച താരം പിന്നീട് നായകനായും വില്ലനായും ബിഗ് സ്ക്രീനിൽ നിറഞ്ഞു. നിരവധി പേരാണ് മണിയുടെ ഓർമ്മയുമായി എത്തിയത്. കലാഭവന്‍ മണിയുടെ ഓര്‍മകളും വന്ന വഴികളും ഇപ്പോഴത്തെ അവസ്ഥയും എല്ലാം പങ്കുവെയ്ക്കുകയാണ് സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രാമകൃഷ്ണന്‍ തന്റെ മനസ് തുറന്നത്.
മണിയുടെ മരണത്തില്‍ നിന്നും ഇപ്പോഴും കുടുംബം കരകയറിയിട്ടില്ലെന്ന് രാമകൃഷ്ണന്‍ പറയുന്നു. മണിച്ചേട്ടന്റെ മരണത്തില്‍ നിന്ന് ഞങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല. ചേട്ടന്‍ പോയതോടെ ഞങ്ങള്‍ പഴയതുപോലെ ഏഴാംകൂലികളായി. സാമ്പത്തികസഹായം മാത്രമല്ല, ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നു. മോള്‍ ലക്ഷ്മി, ഒരു ഡോക്ടറാകണമെന്നും നാട്ടുകാരെ സൗജന്യമായി ചികിത്സിക്കണമെന്നുമൊക്കെ ചേട്ടന്റെ ആഗ്രഹങ്ങളായിരുന്നു. അതിനുള്ള കഠിനശ്രമത്തിലാണ് അവള്‍. ചേട്ടന്‍ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്. രാമകൃഷ്ണന്റെ പറഞ്ഞു..
malayalam
