Connect with us

വീണ്ടും അവസരം നഷ്ടപ്പെടുത്തി ബിഗ് ബോസ് മത്സരാർത്ഥികൾ !

Malayalam

വീണ്ടും അവസരം നഷ്ടപ്പെടുത്തി ബിഗ് ബോസ് മത്സരാർത്ഥികൾ !

വീണ്ടും അവസരം നഷ്ടപ്പെടുത്തി ബിഗ് ബോസ് മത്സരാർത്ഥികൾ !

ബിഗ് ബോസ് മൂന്നാം പതിപ്പ് വലിയ സംഘർഷങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പതിപ്പിൽ നിന്നൊക്കെ വ്യത്യസ്തവും രസകരവുമായ നിരവധി ടാസ്കുകൾ ഇത്തവണ ബിഗ് ബോസ് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ടാസ്ക്കുകൾ ഒന്നും തന്നെ ആരോഗ്യപരമായ മത്സര ബുദ്ധിയോടെ കളിയ്ക്കാൻ ആർക്കും ഇതുവരെ പൂർണ്ണമായി സാധിച്ചിട്ടില്ലന്നതാണ് വാസ്തവം.

ആദ്യ ആഴ്ചയിൽ വലിയ പ്രശ്ങ്ങളില്ലാതെ ടാസ്ക് പൂർത്തീകരിച്ചെങ്കിലും കഴിഞ്ഞ ദിവസം വീക്കിലി ടാസ്കും ലക്ഷ്വറി ബഡ്ജറ്റും ഉപേക്ഷിക്കേണ്ട അവസ്ഥയായിരുന്നു ബിഗ് ബോസിൽ ഉണ്ടായത്. പിന്നാലെ നിരാശയിലായിരുന്നു മത്സരാർത്ഥികൾ. എന്നാൽ ലക്ഷ്വറി ബഡ്ജറ്റ് ലഭിക്കാൻ ഒരവസരം കൂടി നൽകുകയായിരുന്ന ബിഗ് ബോസ്. പുതിയൊരു ടാസ്ക് ചെയ്യാനായിരുന്നു നിർദേശം. മത്സരാർത്ഥികൾ എല്ലാവരും ചേർന്ന് തീരുമാനിക്കുന്നവരായിരുന്നു ടാസ്കിൽ പങ്കെടുക്കേണ്ടത്.

ആക്ടിവിറ്റി ഏരിയയിൽ സെറ്റ് ചെയ്തിരിക്കുന്നവയിൽ ലക്ഷ്വറി പോയിന്റുകൾ എഴുതിയ ബോളുകൾ ഒന്നും എഴുതാത്ത നിരവധി ബോളുകളുടെ കൂട്ടത്തിൽ ഇട്ടിരിക്കുകയാണ്. അതിൽ നിന്ന് പോയിന്റുകൾ ഉള്ള ബോളുകൾ തെരഞ്ഞെടുത്ത് പരന്ന പ്രദലത്തിലുള്ള ഒരു കാരിയറിൽ ബാലൻസ് ചെയ്ത് നിർത്തി പുറത്തെത്തിക്കുകയായിരുന്നു ടാസ്ക്.

മൂന്നുപേർക്കാണ് ആക്ടിവിറ്റി ഏരിയയിലേക്ക് പോകാൻ അവസരം ലഭിച്ചത്. മജിസിയയും റംസാനും മണിക്കുട്ടനുമാണ് ടാസ്കിനായി തെരഞ്ഞെടുത്തത്. എന്നാൽ ഇവർക്ക് ആകെ 170 പോയിന്റ് മാത്രമാണ് പുറത്തെത്തിക്കാനായത്. ഇതോടെ ഈ ആഴ്ചയിലെ ലക്ഷ്വറി ബഡ്ജറ്റിൽ കാര്യമായൊന്നും നേടാനാകാതെ വീണ്ടും നിരാശയിലായിരിക്കുകയാണ് മത്സരാർത്ഥികൾ.

about bigg boss

More in Malayalam

Trending

Recent

To Top