Malayalam
ബിഗ് ബോസ് രണ്ടാം പതിപ്പിലെ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി നടി അശ്വതി!
ബിഗ് ബോസ് രണ്ടാം പതിപ്പിലെ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി നടി അശ്വതി!
മലയാളം ബിഗ് ബോസ് മുൻ സീസണിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് മുന്നോട്ട് പോകുന്നത്. മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരും പരിചയമില്ലാത്തതുമായ താരങ്ങളായിരുന്നു ഇത്തവണ ബിഗ് ബോസില്‍ പങ്കെടുക്കാനെത്തിയത്.
എന്നാൽ ഒറ്റ ആഴ്ചകൊണ്ട് തന്നെ എല്ലാ മത്സരാർത്ഥികളെയും മലയാളികൾ സ്വീകരിച്ചു. താരങ്ങൾ അല്ലാത്ത മത്സരാർത്ഥികൾക്കാണ് ഇത്തവണ കൂടുതൽ ഫാൻ പേജുകളും ആർമി പേജുകളും ഉണ്ടായിട്ടുള്ളതും. എന്നാൽ ഓരോ മത്സരാർത്ഥികളും കഴിഞ്ഞ സീസണൊക്കെ അരച്ചുകലക്കി കുടിച്ച് പ്ലാനോട് കൂടി വന്നിരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ പക്ഷം.
ഓരോരുത്തരും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെക്കുന്നത്. അതേസമയം ദിവസങ്ങൾ പിന്നിടുംതോറും ഗെയിം പ്ലാന്‍ എന്താണെന്ന് മനസിലാവാത്തത് പോലെയുള്ള പെരുമാറ്റമാണ് പലരില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
മോർണിംഗ് ടാസ്‌കും വീക്കിലി ടാസ്കുമാണ് ഷോയിലെ മറ്റൊരു പ്രത്യേകത. ഏറ്റവും പുതിയതായി ബിഗ് ബോസ് നല്‍കിയ പൊന്ന് വിളയും മണ്ണ് എന്ന ടാസ്‌ക് തുടങ്ങിയപ്പോള്‍ തന്നെ മത്സരാര്‍ഥികള്‍ തമ്മില്‍ വഴക്ക് തുടങ്ങി. ഗെയിമിന്റെ ഭാഗമായിട്ടുള്ള നിസാര കാര്യങ്ങളാണെന്ന് പോലും മനസിലാക്കാതെയാണ് പലരും തർക്കിക്കുന്നത് .കഴിഞ്ഞ എപ്പിസോഡിലായിരുന്നു ബിഗ് ബോസ് ഈ ടാസ്ക് മത്സരാർത്ഥികൾക്ക് കൊടുക്കുകയുണ്ടായത്.
മത്സരത്തിൽ ഡിമ്പലും റംസാനും സജ്നയും പോലീസുകാരായിട്ടാണ് ഉള്ളത്. ബാക്കി മത്സരാർത്ഥികൾ കളിമണ്ണ് ശേഖരിച്ച് പ്രതിമ നിർമ്മിക്കുകയും ഒപ്പം അവിടുന്ന് രത്നങ്ങൾ അടിച്ചുമാറ്റുകയും ചെയ്യണം. എന്നാൽ ഈ രസകരമായ ടാസ്കിനിടയിലും പേർസണൽ പ്രശ്നങ്ങൾ എടുത്തിട്ട് വഴക്കിടുകയാണ് മത്സരാർത്ഥികൾ. ആദ്യ മണിക്കൂറിൽ തന്നെ ഭാഗ്യലക്ഷ്മിയും മജ്‌സിയയും തമ്മിൽ വാഴക്കാകുന്നു. കൂടാതെ റംസാനും സജ്നയും തമ്മിലുള്ള വഴക്കും വഷളാകുന്നുണ്ട്.
ഇതിനിടയിൽ ഡിമ്പൽ പിടിച്ചുതള്ളുന്നതിന്റെ പേരും പറഞ്ഞും പ്രശ്നമുണ്ടാക്കുകയുണ്ടായി. ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് സീരിയല്‍ നടി അശ്വതി. എല്ലാ ദിവസവും ബിഗ് ബോസിനെ കുറിച്ച് റിവ്യൂ എഴുതാറുള്ള അശ്വതി തനിക്കും ബിഗ് ബോസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് കൂടി സൂചിപ്പിച്ചിരിക്കുകയാണിപ്പോള്‍.
അശ്വതിയുടെ കുറിപ്പ് വായിക്കാം…
ഗെയിംനെ ഗെയിം ആയി എടുക്കാതെ ഇവരെന്തുവാ കാണിക്കുന്നെ? എല്ലാത്തിനെയും പറഞ്ഞു വിട്ടു പുതിയ ആള്‍ക്കാരെ എടുക്കു ബിഗ് ബോസ്സേ.. കൂട്ടത്തില്‍ എന്നേം എടുത്തോ. പലരുടേം വേദനയും വിങ്ങലും അങ്ങ് മാറട്ട്? എന്റെ വീണമ്മോ നിന്നെ ഒരു ടാസ്‌കില്‍ ഇട്ട് ഉരുട്ടി മറിച്ചു ശ്വാസം മുട്ടലു വന്നിട്ടു പോലും ആ ഗെയിം സ്പിരിറ്റില്‍ നിന്നതിനു സല്യൂട്ട്.
ഇന്നും ഞാനതു ഓര്‍ക്കുന്നു (അന്ന് അടിവയറ്റില്‍ ചവിട്ടു കിട്ടി ബ്ലീഡിങ് ആയി ഹോസ്പിറ്റലില്‍ കൊണ്ടു പോയതൊന്നും പുറംലോകം അറിയാതെ പോയ സത്യം, എന്നോട് പേര്‍സണലി അറിയിച്ച വിവരം ആയതു കൊണ്ട് ഞാനറിഞ്ഞു).. ഇപ്പോഴുള്ള ഏതെങ്കിലും ഒന്നിനെ ഞോണ്ടിയാ മതി ഹെന്റെ പൊന്നോ… എന്നുമാണ് അശ്വതി പറഞ്ഞിരിക്കുന്നത്.
about bigg boss
