Connect with us

നിനക്ക് നാണമില്ലേടാ…; റംസാനോട് പൊട്ടിത്തെറിച്ച് സജ്‌ന!

Malayalam

നിനക്ക് നാണമില്ലേടാ…; റംസാനോട് പൊട്ടിത്തെറിച്ച് സജ്‌ന!

നിനക്ക് നാണമില്ലേടാ…; റംസാനോട് പൊട്ടിത്തെറിച്ച് സജ്‌ന!

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് കഴിഞ്ഞ സീസണിനെക്കാൾ ജനപ്രീതി നേടി മുന്നേറുകയാണ്. അതോടൊപ്പം ഈ സീസണിനെ വ്യത്യസ്തമാക്കിക്കൊണ്ട് ബിഗ് ബോസിൽ രണ്ടാം വീക്കിലി ടാസ്ക് ‘പൊന്ന് വിളയും മണ്ണ്’ ഏറെ രസകരമാണ്. ആക്ടിവിറ്റി ഏരിയയിൽ സെറ്റ് ചെയ്തിട്ടുള്ള കളിമൺ കൂനയിൽ നിന്ന് മണ്ണ് ശേഖരിച്ച് കരകൌശല ഉൽപ്പന്നങ്ങൾ നിർമിക്കുന്നതാണ് നിർദ്ദേശിച്ചിരിക്കുന്ന ടാസ്ക്.

എന്നാൽ ഇതിനിടയിൽ അവിടെ നിന്ന് ലഭിക്കാനിടിയുള്ള രത്നങ്ങൾ തൊഴിലാളികൾക്ക് സ്വന്തമാക്കാൻ സാധിക്കും. എന്നാൽ ഈ മണ്ണ് ശേഖരിക്കുന്ന ഇടത്തേക്ക് പ്രവേശിക്കാൻ ക്യാപ്റ്റൻ പാസ് അനുവദിക്കണം. ഈ പാസ് നിയമപാലകരായി നിർത്തിയിരിക്കുന്ന മൂന്നുപേർ പരിശോധിച്ച ശേഷമായിരിക്കും അകത്തേക്ക് കടത്തി വിടുക. നിയമപാലകരായി ബിഗ് ബോസ് നിർത്തിയിരിക്കുന്നത് റംസാനെയും ഡിമ്പലിനെയും സജ്‌നയെയുമാണ്.

തിരികെ വരുമ്പോൾ പരിശോധന നടത്തി കളവ് നടന്നുവെന്ന് തെളിഞ്ഞാൽ ശിക്ഷിക്കാമെന്നു ഗെയിം പ്ലാനിൽ പറയുന്നുണ്ട്. ടാസ്ക് തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ മത്സരാർത്ഥികളുടെ ഇടയിൽ പ്രശ്നം തുടങ്ങിയിരുന്നു. ആദ്യം പാസ് നേടി അകത്തുപോയത് അനൂപും ഭാഗ്യലക്ഷ്മിയുമായിരുന്നു. ഇതിനിടയിൽ നിയമപാലകരായ ഡിമ്പലും റംസാനും സജ്നയും ചേർന്ന് അനൂപിനെ ചാരനാക്കിയിരുന്നു. എന്നാൽ, ഇത് മറ്റുള്ളവർക്കിടയിൽ നിന്നും രഹസ്യമാക്കിവെക്കുകയുണ്ടായി.

അതിനുശേഷം ടാസ്കിന്റെ പേരിൽ തന്നെ മജ്‌സിയയെയും ഭാഗ്യലക്ഷ്മിയും തമ്മിൽ തർക്കം ഉണ്ടാകുന്നുണ്ട്. ഇവർക്കിടയിൽ കഴിഞ്ഞ ദിവസം തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. ഇപ്പോഴിതാ റംസാനും സജിനയും നേർക്കുനേർ വരുന്നതിന്റെ ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് പ്രൊമോ വീഡിയോയിയലൂടെ പുറത്തുവിട്ടിരിക്കുന്നത്.

‘നിനക്ക് നാണമില്ലേടാ… ഒരു പെണ്ണിനടുത്ത് ഇങ്ങനെ വന്ന് നിൽക്കാൻ എന്നാണ് സജിന ചോദിക്കുന്നത്. എന്നാൽ മാന്യമായി സംസാരിക്കാൻ പറഞ്ഞതാണോ തെറ്റ് എന്നാണ് റംസാൻ ചോദിക്കുന്നത്. പ്രായത്തിന്റെ കുറവണെങ്കിൽ അത് നിനക്ക് തെറ്റിയെന്നും റംസാൻ സജിനയോട് പറയുന്നത് കേൾക്കാം. പോയിന്റ് പങ്കവയ്ക്കലുമായി ബന്ധപ്പെട്ടാണ് തർക്കമെന്നാണ് പ്രൊമോ വീഡിയോയിൽ വ്യക്തമാക്കുന്നത്.

about bigg boss

More in Malayalam

Trending

Recent

To Top