Connect with us

അത് ചെയ്തത് ആരാണെന്ന് എനിക്കറിയണം രണ്ടും കൽപ്പിച്ച് ഭാഗ്യലക്ഷ്മി നോക്കിയിരുന്നോ ഇപ്പം കിട്ടും

Malayalam

അത് ചെയ്തത് ആരാണെന്ന് എനിക്കറിയണം രണ്ടും കൽപ്പിച്ച് ഭാഗ്യലക്ഷ്മി നോക്കിയിരുന്നോ ഇപ്പം കിട്ടും

അത് ചെയ്തത് ആരാണെന്ന് എനിക്കറിയണം രണ്ടും കൽപ്പിച്ച് ഭാഗ്യലക്ഷ്മി നോക്കിയിരുന്നോ ഇപ്പം കിട്ടും

കഴിഞ്ഞ പോയ രണ്ട് സീസൺ പോലെയല്ല ഇത്തവണത്തെ ബിഗ് ബോസ്സ് മലയാളം സീസൺ 3.മത്സരാര്‍ഥികളോട് പ്രത്യേക മമതയൊന്നും കാണിക്കാതെ മികവുറ്റ പ്രകടനമാണ് അവതാരകനായ മോഹന്‍ലാല്‍ കാഴ്ച വെക്കുന്നത്. അത് കഴിഞ്ഞ ദിവസം പ്രേക്ഷകർ തിരിച്ചറിഞ്ഞതാണ് . ബിഗ്ബോസ് വീട്ടിൽ നടന്ന സംഭവങ്ങളെ കുറിച്ചുള്ള കാരണം തേടലും വിശദീകരണങ്ങളോടെയുമാണ് മോഹൻലാൽ രണ്ടാം ആഴ്ചയിലെ എവിക്ഷൻ എപ്പിസോഡിന് തുടക്കമിട്ടത്. മത്സരാർത്ഥികളിൽ ചിലർ മൈക്ക് പൊത്തി പിടിച്ചും മൈക്ക് മാറ്റി വെച്ചും സംസാരിക്കുന്നതിനെ കുറിച്ചും രഹസ്യം പറച്ചിലുകളെ കുറിച്ചുമായിരുന്നു മോഹൻലാലിൻ്റെ ആദ്യ ചോദ്യം ചെയ്യൽ. ഈ വിഷയത്തിൽ നിന്ന് നൈസായി ഒഴിഞ്ഞ് മാറാനൊരുങ്ങിയ മത്സരാർത്ഥികളെ ഓരോരുത്തരെയും നിർത്തിപ്പൊരിക്കുന്നതായിരുന്നു അവതാരകൻ്റ നടപടി.

മോശമായ വാക്ക് ബിഗ് ബോസ്ഹൗസിൽ ഉപയോഗിച്ചതിനാണ് ഭാഗ്യലക്ഷ്മിയെ മോഹൻലാൽ ചോദ്യം ചെയ്തിരുന്നു. അത്രയും ഗതികെട്ട അവസ്ഥയിലായപ്പോഴാണ് താന്‍ അങ്ങനെ പറഞ്ഞതെന്ന് ഭാഗ്യ ലക്ഷമി മറുപടിയായി പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടുണ്ടായിരിക്കാമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞപ്പോള്‍ കാണിക്കണോയെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. കുറ്റം വിസമ്മതിക്കാൻ ശ്രമിച്ച ഭാഗ്യലക്ഷ്മിയോട് തെളിവ് കാണണോ എന്ന ചോദ്യത്തോട് വേണ്ട എന്നായിരുന്നു ഭാഗ്യലക്ഷ്മി നൽകിയ മറുപടി. എന്നാൽ കാണണം എന്ന് ശബ്ദമുയർത്തി പറയുകയായിരുന്നു അവതാരകൻ.

ഇപ്പോൾ ഇതാ ചെയ്യാത്ത തെറ്റിന്റെ പേരില്‍ തന്നെ ചോദ്യം ചെയ്യുന്നതില്‍ പരിഭവം പറഞ്ഞ് എത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി . താനറിയാത്ത രണ്ട് കാര്യങ്ങള്‍ മോഹന്‍ലാല്‍ ചോദ്യം ചെയ്തതാണ് താരത്തെ ചൊടിപ്പിച്ചത്.

ബിഗ് ബോസ് വീട്ടില്‍ ഗ്യാസ് ആരോ തുറന്ന് വിട്ടത് വലിയ ചര്‍ച്ചയായിരുന്നു. അകത്തും പുറത്തും ഒരുപോലെ ഞെട്ടലുണ്ടാക്കിയെങ്കിലും അതാരാണ് ചെയ്തതെന്ന് മാത്രം ആര്‍ക്കും അറിയില്ലായിരുന്നു. കഴിഞ്ഞ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാലിനോട് ഇക്കാര്യം ഭാഗ്യലക്ഷ്മി ചോദിച്ചു. എന്നാല്‍ ക്ൃത്യമായൊരു ഉത്തരം അവതാരകന്‍ നല്‍കിയിരുന്നില്ല. ഇതോടെ ബാത്ത്‌റൂമില്‍ നിന്നും ഒറ്റയ്ക്ക് ക്യാമറയുമായി സംസാരിക്കുമ്പോഴാണ് താന്‍ പോലും അറിയാത്ത കാര്യത്തിന് പഴി കേള്‍ക്കേണ്ടി വന്നതില്‍ വിഷമം തോന്നിയെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് ഭാഗ്യലക്ഷ്മി സംസാരിച്ചത്.

‘ഒന്നാമത് നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആകുമ്പോള്‍ ആണല്ലോ നമ്മള്‍ സ്വകാര്യം പറയുന്നത്. അങ്ങനെ പറഞ്ഞ് പോകുന്നതാണ്. അല്ലാതെ ഒരു മുഴുനീള കോണ്‍വെര്‍സേഷന്‍ ഒന്നും അങ്ങനെ മാറ്റി വെക്കാറൊന്നുമില്ല. എന്തൊക്കെ പറഞ്ഞാലും എനിക്ക് നല്ല സങ്കടമുണ്ട്‌ട്ടോ. ഞാന്‍ ചെയ്യാത്ത രണ്ട് കുറ്റത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടു. ഫിറോസിന്റെ കാര്യത്തില്‍ ആണെങ്കിലും ഗ്യാസ് ആരോ ഓണ്‍ ചെയ്ത കാര്യത്തിലാണെങ്കിലും. ആക്യുചലി അതാരാണ് ഓണ്‍ ചെയ്തതെന്ന് എനിക്ക് അറിയണമെന്നുണ്ടായിരുന്നു. വഴക്ക് പറയാനല്ല. പിന്നീട് അവര്‍ അവിടെ നില്‍ക്കുമ്പോള്‍ നമുക്കൊന്ന് കൂടെ പോയി നില്‍ക്കാം. അല്ലെങ്കില്‍ ഒന്ന് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് കൊടുക്കാം. ആരാണത് ചെയ്തതെന്ന് ഒരു പിടിയുമില്ലല്ലോ.

പക്ഷേ അതിന്റെ കുറ്റവും എന്റെ തലയില്‍. ഫിറോസ് ആപ്പിള്‍ കളഞ്ഞതും ഞാന്‍ ഉത്തരം പറയണമെന്ന് വെച്ചാല്‍ എങ്ങനെയാണ്. പതിനേഴ് പേരുണ്ടെങ്കില്‍ അവരുടെ എല്ലാം പുറകേ ഒരു ക്യാപ്റ്റന് നടക്കാന്‍ പറ്റുമോ. എവിടെങ്കിലുമൊക്കെ അവര്‍ കുറ്റം കാണിക്കുകയല്ലേ. അതിലെനിക്ക് ഭയങ്കര സങ്കടമുണ്ട്. ഞാന്‍ ചെയ്ത കുറ്റമാണെങ്കില്‍ അതിലെനിക്ക് ഉത്തരവാദിത്വമുണ്ട്. ഞാന്‍ ചെയ്തു എനിക്ക് തെറ്റ് പറ്റി പോയെന്ന് പറയാം. പക്ഷേ അവര്‍ ചെയ്ത കുറ്റത്തിന് ഞാന്‍ എങ്ങനെയാണ് റെസ്‌പോണ്‍സിബിള്‍ ആവുന്നത്. എല്ലാവരോടും ഞാനില്ലാതെ ഗ്യാസ് കത്തിക്കരുത് എന്ന് പറയാന്‍ പറ്റുമോ എന്നും ഭാഗ്യലക്ഷ്മി ചോദിക്കുകയാണ്

More in Malayalam

Trending

Recent

To Top