Connect with us

ആ ചോദ്യം, കളളത്തരം കാണിച്ച് ഭാഗ്യലക്ഷ്മി , കയ്യോടെ പിടികൂടി… പൊട്ടിത്തെറിച്ച് ലാലേട്ടൻ… ആ തെളിവിൽ എല്ലാം തകിടം മറിഞ്ഞു

Malayalam

ആ ചോദ്യം, കളളത്തരം കാണിച്ച് ഭാഗ്യലക്ഷ്മി , കയ്യോടെ പിടികൂടി… പൊട്ടിത്തെറിച്ച് ലാലേട്ടൻ… ആ തെളിവിൽ എല്ലാം തകിടം മറിഞ്ഞു

ആ ചോദ്യം, കളളത്തരം കാണിച്ച് ഭാഗ്യലക്ഷ്മി , കയ്യോടെ പിടികൂടി… പൊട്ടിത്തെറിച്ച് ലാലേട്ടൻ… ആ തെളിവിൽ എല്ലാം തകിടം മറിഞ്ഞു

മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് മലയാളം സീസൺ 3 മുന്നേറുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ രണ്ടാഴ്ച പിന്നിടുകയാണ്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ഷോയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഇക്കുറി ഷോയിൽ എത്തിയിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

കഴിഞ്ഞ ആഴ്ച ബിഗ്ബോസ് വീട്ടിൽ നടന്ന സംഭവങ്ങളെ കുറിച്ചുള്ള കാരണം തേടലും വിശദീകരണങ്ങളോടെയുമാണ് മോഹൻലാൽ രണ്ടാം ആഴ്ചയിലെ എവിക്ഷൻ എപ്പിസോഡിന് തുടക്കമിട്ടത്. മത്സരാർത്ഥികളിൽ ചിലർ മൈക്ക് പൊത്തി പിടിച്ചും മൈക്ക് മാറ്റി വെച്ചും സംസാരിക്കുന്നതിനെ കുറിച്ചും രഹസ്യം പറച്ചിലുകളെ കുറിച്ചുമായിരുന്നു മോഹൻലാലിൻ്റെ ആദ്യ ചോദ്യം ചെയ്യൽ. ഈ വിഷയത്തിൽ നിന്ന് നൈസായി ഒഴിഞ്ഞ് മാറാനൊരുങ്ങിയ മത്സരാർത്ഥികളെ ഓരോരുത്തരെയും നിർത്തിപ്പൊരിക്കുന്നതായിരുന്നു അവതാരകൻ്റ നടപടി.

ഒരുപാട് പേർ മൈക്ക് ഊരിവെച്ച് സംസാരിക്കും, മൈക്ക് പൊത്തിപ്പിടിച്ച് സംസാരിക്കുമെന്നും മോഹൻലാൽ പറഞ്ഞു. സോറി ലാലേട്ടാ, ഇനി ആവര്‍ത്തിക്കില്ലെന്ന് റംസാന്‍ പറഞ്ഞു. അതിന് എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ഞങ്ങളോട് പറയാമെന്നും മോഹന്‍ലാല്‍ പറയുന്നു. ഈ പ്രശ്നം സംസാരിക്കുന്നതിനോടൊപ്പം ഭാഗ്യലക്ഷ്മിയോടും മോഹൻലാൽ ചൂടായി. മോശമായ വാക്ക് ബിഗ് ബോസ്ഹൗസിൽ ഉപയോഗിച്ചതിനാണ് ഭാഗ്യലക്ഷ്മിയെ മോഹൻലാൽ ചോദ്യം ചെയ്തത്. അത്രയും ഗതികെട്ട അവസ്ഥയിലായപ്പോഴാണ് താന്‍ അങ്ങനെ പറഞ്ഞതെന്ന് ഭാഗ്യ ലക്ഷമി മറുപടിയായി പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടുണ്ടായിരിക്കാമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞപ്പോള്‍ കാണിക്കണോയെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. കുറ്റം വിസമ്മതിക്കാൻ ശ്രമിച്ച ഭാഗ്യലക്ഷ്മിയോട് തെളിവ് കാണണോ എന്ന ചോദ്യത്തോട് വേണ്ട എന്നായിരുന്നു ഭാഗ്യലക്ഷ്മി നൽകിയ മറുപടി. എന്നാൽ കാണണം എന്ന് ശബ്ദമുയർത്തി പറയുകയായിരുന്നു അവതാരകൻ.

അതെ സമയം തന്നെ പതിനാല് മത്സരാര്‍ഥികളുമായി തുടങ്ങിയ ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നില്‍ നിന്നും ഒരു മത്സരാര്‍ഥി പുറത്തായി. സായി വിഷ്ണു, അഡോണി, ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, ഡിംപല്‍ ഭാല്‍, ലക്ഷ്മി, റിതു മന്ത്ര, സന്ധ്യ മനോജ്, എന്നിങ്ങനെ എട്ട് പേരാണ് ആദ്യഘട്ട എലിമിനേഷനില്‍ വന്നത്. എട്ട് പേരില്‍ ആറ് പേരും സേഫ് ആണെന്ന് പറഞ്ഞതിന് ശേഷം ഭാഗ്യലക്ഷ്മിയും ലക്ഷ്മിയും മാത്രമാണ് അവശേഷിച്ച രണ്ട് പേര്‍.

എന്ത് തോന്നുവെന്ന ചോദ്യത്തിന് താനാവും പുറത്ത് പോവുക എന്നാണ് രണ്ട് പേരും പറഞ്ഞത്. ഓരോരുത്തരോടും പുറത്ത് പോകുന്നതിനെ കുറിച്ച് ചോദിച്ച മോഹന്‍ലാല്‍ ഏറ്റവുമൊടുവിലാണ് ലക്ഷ്മിയിലേക്ക് എത്തിയത്. ഏഴ് പേരും പ്രേക്ഷകരുടെ വോട്ടിന് അനുസരിച്ച് സേഫ് ആയപ്പോള്‍ ലക്ഷ്മി ജയനാണ് പുറത്തേക്കുള്ള വഴി തുറന്നത്.

More in Malayalam

Trending

Recent

To Top