Malayalam
നിരുത്സാഹപ്പെടുത്തുന്ന വാക്കുകള്‍ കാതുകളിലേക്ക് ഓടി എത്തിയേക്കാം… പ്രതിസന്ധികളില്‍ പതറരുത്
നിരുത്സാഹപ്പെടുത്തുന്ന വാക്കുകള്‍ കാതുകളിലേക്ക് ഓടി എത്തിയേക്കാം… പ്രതിസന്ധികളില്‍ പതറരുത്
കഴിഞ്ഞ ദിവസം ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച മത്സര്‍ത്ഥിയുടെ പേര് പറയാനുള്ള വോട്ടിങ്ങിനിടെ റംസാന്‍ നിര്‍ദ്ദേശിച്ച പേര് ഡിംപല്‍ ആയിരുന്നു. സീസണിന്റെ തുടക്കത്തില്‍ തന്നെ ഡിംപലും റംസാനും തമ്മില്‍ ചില പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു . ഇപ്പോഴിതാ റംസാനോട് ഡിംപല്‍ ആര്‍മിക്കു പറയാനുള്ളത് എന്ന മുഖവുരയോടെയുള്ള കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
കുറിപ്പിന്റെ പൂർണ രൂപം
നമുക്ക് ജീവിതത്തില്‍ പലരില്‍ നിന്നും മോശമായ അനുഭവങ്ങള്‍ ഉണ്ടാവാറുണ്ട് അത്തരം അനുഭവങ്ങള്‍ മനസ്സില്‍ ഒരു നീറ്റലായി കിടക്കുന്നതായി കാണാം സത്യത്തില്‍ വെറുപ്പ്, പക,വിദ്വേഷം തുടങ്ങിയ വികാരങ്ങള്‍ ഒരു വ്യക്തിയോട് വച്ച് പുലര്‍ത്തുന്ന നാം നമ്മുടെ തന്നെ ജീവിതമാണ് ദുരിതപൂര്‍ണ്ണതയില്‍ ആക്കുന്നത്. അത് സ്വയം തളര്‍ത്തുകയും വിജയ മാര്‍ഗ്ഗം ഇല്ലാതാക്കുകയും ചെയ്യും. ഡിംപല്‍ തന്റെ ജീവിതത്തിലൂടെ സമൂഹത്തിനു കാട്ടിക്കൊടുത്തൊരു മാതൃകയുണ്ട് ‘തളര്‍ത്താന്‍ പാകത്തില്‍ പ്രതിസന്ധികള്‍ നമ്മെ തേടിയെത്തിയേക്കാം. തോല്‍പ്പിക്കാനായി എതിരാളികള്‍ നിരന്നു നിന്നേക്കാം. നിരുത്സാഹപ്പെടുത്തുന്ന വാക്കുകള്‍ കാതുകളിലേക്ക് ഓടി എത്തിയേക്കാം. പ്രതിസന്ധികളില്‍ പതറരുത്” എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
കുറിപ്പിന് കമന്റുമായി നിരവധി പേര്‍ എത്തിയിട്ടുമുണ്ട്. ‘ചെക്കന്‍ നെവര്‍ എവറില്‍ തന്നെ നില്‍ക്കുവാണ്, എനിക്കു തോന്നിയത് നെവര്‍ എവര്‍ ഡയലോഗ് പറഞ്ഞത് അവനു പിടിച്ചിട്ടില്ല അതാണ് സംഭവം. അന്നുമുതല്‍ അവന്‍ പറയുന്നുണ്ട് ഒരു ദിവസം അഡോണി യോട് ഡിംപല്‍ എവിടെ ‘ചത്തോ ‘എന്ന് ചോദിച്ചിരുന്നു. പിന്നീട് ഫേക്ക് ആണെന്ന് പറഞ്ഞതും ഇതേ റംസാന്‍ ആണ്. ഡൗണ്‍ ആണെന്ന് പറഞ്ഞു അവന്റെ മുന്നില്‍ പോയ് പെര്‍ഫോം ചെയ്തിട്ട് അവന്‍ കണ്ടില്ലന്നു പറയുന്നു’ എന്നെല്ലാമാണ് കമന്റുകള്‍ പറയുന്നത്.
