Social Media
കുതിരപ്പുറത്തിരിക്കുന്ന ഈ താരസുന്ദരി മനസ്സിലായോ? ചിത്രം വൈറലാകുന്നു
കുതിരപ്പുറത്തിരിക്കുന്ന ഈ താരസുന്ദരി മനസ്സിലായോ? ചിത്രം വൈറലാകുന്നു
കുതിരപ്പുറത്ത് ഇരിക്കുന്ന താരസുന്ദരിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒറ്റ നോട്ടത്തിൽ ആളെ പിടികിട്ടില്ല. നടി റോമയുടെ കുട്ടിക്കാല ചിത്രമാണിത്. നിമിഷ നേരംകൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.
ഒരുകാലത്ത് മലയാള സിനിമയുടെ സ്ഥിരം നായികാ സാന്നിധ്യമായിരുന്നു റോമ. ഒരിടവേളയ്ക്ക് ശേഷം റോമാ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്
‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. തന്റേടമുള്ള കഥാപാത്രങ്ങളാണ് പിന്നീട് റോമയെ തേടി കൂടുതലും എത്തിയത്. ചോക്ലേറ്റ് എന്ന ഒറ്റ ചിത്രം കൊണ്ടാണ് റോമ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് നടി നായികയായും സഹനടിയായും ഒരുപോലെ തിളങ്ങി. ലോലി പോപ്പ്, മിന്നാമിന്നിക്കൂട്ടം, കളേഴ്സ്, ജൂലൈ 4, ട്രാഫിക്, കാസനോവ, ഗ്രാന്റ്മാസ്റ്റര്‍, ചാപ്പാക്കുരിശ് എന്നിങ്ങനെ നിരവധി വിജയചിത്രങ്ങളുടെ ഭാഗമാവാനും റോമയ്ക്ക് സാധിച്ചു, അതിനിടെ മലയാളത്തിനൊപ്പം തന്നെ തമിഴിലും തെലുങ്കിലും കന്നടയിലും റോമ തന്റെ ഭാഗ്യം പരീക്ഷിച്ചു. ഇരുപത്തിയഞ്ചില്‍ ഏറെ ചിത്രങ്ങളിലാണ് റോമ ഇതിനകം അഭിനയിച്ചത്.
